ശരീരഭാരം കുറയ്ക്കാന്‍ ഇഞ്ചി


ആന്റി ഓക്‌സിഡന്റുകളുടെയും സുപ്രധാന ധാതുകളുടെയും കലവറയാണ് ഇഞ്ചി. അതിരാവിലെ വെറും വയറ്റില്‍ ശരീരഭാരം കുറയ്ക്കാന്‍ ഇഞ്ചിയുടെ ഉപയോഗം നല്ലതാണ്. ഇഞ്ചി അമിത വണ്ണം നിയന്ത്രിക്കാന്‍ ഏറെ സഹായിക്കുന്ന ഒന്നാണ്.
ഹൃദ്രോഗത്തിന് കാരണമാകുന്ന ആര്‍ജിനോസ് പ്രവര്‍ത്തനം, എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ്‌സ് എന്നിവ നിയന്ത്രിക്കാന്‍ ഇഞ്ചിയുടെ സ്ഥിരമായുള്ള ഉപയോഗം സഹായിക്കും.
tRootC1469263">വെറും വയറ്റില്‍ ഇഞ്ചി വെള്ളം കുടിക്കുന്നത് ദഹനപ്രശ്നങ്ങള്‍ അകറ്റാന്‍ സഹായിക്കുന്നു. ദഹനക്കേട്, മലബന്ധം, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും ഇത് വളരെ ഗുണം ചെയ്യും. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഇത് നല്ലതാണ്.
ഇഞ്ചിയിലെ ജിഞ്ചറോള്‍ എന്ന ആന്റിഓക്സിഡന്റ് ശരീരത്തിലെ അനാവശ്യ ഇന്‍ഫെക്ഷനുകള്‍ തടയുന്നു. ഇഞ്ചിയിലുള്ള ആന്റിഓക്‌സിഡന്റുകള്‍ രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുന്നു. മാനസിക പിരിമുറുക്കം കുറയ്ക്കാനും മൈഗ്രേയിന്‍ ഇല്ലാതാക്കാനും ഇഞ്ചിയുടെ ഉപയോഗത്തിലൂടെ കഴിയും.

പ്രമേഹരോഗികള്‍ക്ക് ഇഞ്ചി വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. ഇഞ്ചി ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളാല്‍ സമ്പന്നമാണ്. വിട്ടുമാറാത്ത വീക്കം ചെറുക്കാന്‍ ഇഞ്ചി വെള്ളം വളരെ നല്ലതാണ്.