ഹെൽത്തി ഇഞ്ചി ചായ തയ്യാറാക്കാം...

ginger tea

വേണ്ട ചേരുവകൾ...

വെള്ളം                    3 കപ്പ്
ഇഞ്ചി                  ചെറിയ രണ്ട് കഷ്ണം‌‌
കുരുമുളക്             5 എണ്ണം
ഗ്രാമ്പൂ                   4 എണ്ണം
ഏലയ്ക്കാ             4 എണ്ണം
ചായപ്പൊടി           കാൽ ടീസ്പൂൺ
പഞ്ചസാര           ആവശ്യത്തിന്
(പാൽ                വേണം എന്നുള്ളവർക്ക് ഉപയോ​ഗിക്കാം.)

തയ്യാറാക്കുന്ന വിധം...

ആദ്യം വെള്ളം നന്നായി തിളപ്പിക്കാൻ വയ്ക്കുക. ശേഷം മുകളിൽ പറഞ്ഞിരിക്കുന്ന മറ്റ് ചേരുവകൾ ചേർത്ത് അഞ്ച് മിനിട്ട് തിളപ്പിക്കുക. ശേഷം ചൂടോടെ കുടിക്കുക. (പാൽ വേണം എന്നുള്ളവർക്ക് അവസാനം പാൽ ചേർത്ത് തിളപ്പിക്കുക...) ഇഞ്ചി ചായ തയ്യാർ...

Tags