ദിവസവും കുടിക്കാം ഇഞ്ചി ചായ

google news
ginger tea

ഒട്ടനവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി ഇന്ത്യൻ പാചക രീതിയിൽ ഒഴിച്ചുകൂടാനാവാത്തതാണ്.ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചിയില്‍ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്.  ഭക്ഷണത്തിന് രുചിയും മണവും വിവിധ ആരോഗ്യ ഗുണങ്ങളും ഇഞ്ചി നൽകുന്നു. വയർ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള മികച്ച പ്രതിവിധിയാണ് ഇഞ്ചി. 

ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുകയും ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ഇഞ്ചി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ആകർഷകമായ രുചിയും മനം മയക്കുന്ന സൗരഭ്യ വാസനയും മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങളും ഇഞ്ചിച്ചായയിൽ നിറഞ്ഞിരിക്കുന്നു. ഇതിൽ ഉയർന്ന അളവിൽ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. 

ദിവസവും ഇഞ്ചി ചായ  കുടിക്കുന്നത് ശരീരത്തം ഒന്ന് തണുപ്പിക്കാന്‍ സഹായിക്കും. ദിവസവും ഇഞ്ചി ചായ കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറയ്ക്കാനും ഇവ സഹായിക്കും.

ഇഞ്ചി ചായ  പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇഞ്ചി ചായ കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.


സന്ധിവാതം, ഹൃദ്രോഗം, ക്യാൻസർ തുടങ്ങിയവയുടെ സാധ്യതയെ കുറയ്ക്കാനും ഇഞ്ചി ചായ സഹായിക്കും.  2012 ൽ നടത്തിയ ഒരു പഠനത്തിൽ പ്രതിപാദിക്കുന്നത് ഇഞ്ചിച്ചായ എപ്പോഴും ആമാശയത്തിൽ പൂർണ്ണത അനുഭവപ്പെടുത്തി കൊണ്ട് വിശപ്പ് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു എന്നതാണ്. അതുകൊണ്ടുതന്നെ അമിതവണ്ണം തടയാൻ ഈ ചായ വളരെയധികം സഹായകമാണ്.

കേരള ഓൺലൈൻ ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Tags