ആർത്തവ വേദനയാണോ? ഇഞ്ചി കഴിച്ചോളൂ...

periods

ആന്റി ഓക്‌സിഡന്റുകളുടെയും സുപ്രധാന ധാതുക്കളുടെയും കലവറയാണ് ഇഞ്ചി. ഇഞ്ചി കഴിക്കുകയോ, അതിൻറെ നീരെടുത്ത് കുടിക്കുകയോ ചെയ്യുന്നത് ശരീരത്തിന് ഏറെ ആരോഗ്യപ്രദവും രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ഉത്തമവുമാണ്. ആൻറി ഫംഗസ് ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഇഞ്ചി, പനി ജലദോഷം എന്നിവയ്ക്കുള്ള ഉത്തമ മരുന്നാണ്. ദിവസേന ഭക്ഷണങ്ങളിൽ ഉൾപെടുത്തി നാം ഇഞ്ചി കഴിക്കാറുണ്ടെങ്കിലും അതിനെ ഗുണങ്ങളെ കുറിച്ചും അറിഞ്ഞിരിക്കേണ്ടേ? ഇഞ്ചി കഴിച്ചാലുള്ള പത്ത് ഗുണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

മെറ്റബോളിസം വർദ്ധിപ്പിക്കാനും വിശപ്പ് കുറയ്ക്കാനും കൊഴുപ്പ് കത്തിക്കാനും സഹായിക്കുന്നതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ ഇഞ്ചി സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിച്ചേക്കാം, ഇത് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ സഹായിക്കും.

ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് ഇഞ്ചി തലച്ചോറിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുകയും പ്രായവുമായി ബന്ധപ്പെട്ട വൈജ്ഞാനിക തകർച്ചയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും. ഇതിലെ ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും മെച്ചപ്പെട്ട മെമ്മറിക്കും വൈജ്ഞാനിക പ്രവർത്തനത്തിനും കാരണമാകും.

രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഇൻസുലിൻ സംവേദനക്ഷമത, ലിപിഡ് പ്രൊഫൈലുകൾ എന്നിവയിൽ ഇഞ്ചി ഗുണം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രമേഹമുള്ള വ്യക്തികളിൽ മൊത്തത്തിലുള്ള ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്താനും സഹായിക്കും.

രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ജലദോഷം, പനി തുടങ്ങിയ സാധാരണ രോഗങ്ങളെ തടയാനും സഹായിക്കുന്ന പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഗുണങ്ങൾ ഇഞ്ചിയിലുണ്ട്.

പേശീ വേദനകൾക്ക് നല്ലൊരു പരിഹാരമാണ് ഇഞ്ചി. ഇഞ്ചി കഴിച്ചാലുടനെ വേദന മാറുമെന്ന് കരുതേണ്ട. കാലക്രമേണ മാത്രമേ വേദനക്ക് ശമനം ലഭിക്കൂ. ഇഞ്ചി കഴിച്ചതിനു ശേഷം വ്യായാമം ചെയ്യുന്നവർക്ക് കഴിക്കാത്തവരെ അപേക്ഷിച്ച് പേശീവേദന കുറവാണെന്ന് പഠനംപറയുന്നു.

എല്ലാ ദിവസവും പുതുതായി അരിഞ്ഞ ഇഞ്ചി വായിലിട്ട് ചവയ്ക്കുക, അല്ലെങ്കിൽ ഒരു കപ്പ് ഇഞ്ചി ചായ കുടിക്കുക. ഇങ്ങനെ ചെയ്യുന്നത് വായിലുണ്ടാവുന്ന വരൾച്ച ഇല്ലാതാക്കാനും ആരോഗ്യത്തോടെ ഇരിക്കാനും സഹായിക്കുന്നു.

സ്ഥിരമായി ഇഞ്ചി പലരീതിയിൽ ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക് ശരീരത്തിൽ ബ്ലഡ് ഷുഗർ കുറവായിരിക്കും എന്നാണ് പറയുന്നത്. നല്ല ഉയർന്ന ബ്ലഡ് ഷുഗർ ഉള്ള വ്യക്തി ദിവസേന ഇഞ്ചി കഴിച്ചാൽ അയാളുടെ ഷുഗർ ലെവൽ നോർമൽ ലെവലിൽ എത്തുന്നു. രാവിലെ തന്നെ വെറും വയറ്റിൽ ഇഞ്ചി നെല്ലിക്കാ ജ്യൂസായോ അല്ലെങ്കിൽ ഇഞ്ചി നീര് തേനിൽ ചാലിച്ചോ കഴിക്കാവുന്നതാണ്.

ദഹനസംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഏറ്റവും നല്ല പരിഹാരമാർഗ്ഗമാണ് ഇഞ്ചി. ഇഞ്ചി ചതച്ച്ഇതിൽ ഉപ്പും ചേർത്ത് ഉരുട്ടി വായിൽ ചവയ്ക്കാതെ വിഴുങ്ങുന്നത് അസിഡിറ്റി ഒഴിവാക്കി ദഹനം നല്ലരീതിയിൽ ആക്കുവാന് സഹായിക്കും. അല്ലെങ്കിൽ ഇഞ്ചിനീര് കഴിക്കുന്നതും ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കുന്നചതിന് നല്ലതാണ്.

എന്നും നിശ്ചിത അളവിൽ ഇഞ്ചി കഴിക്കുന്നത് കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. 

ഇഞ്ചിപ്പൊടി ആർത്തവവേദനയ്ക്കും പരിഹാം കാണുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഇഞ്ചി ക്യാൻസറിനെതിരെ പ്രതിരോധം തീർക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ഇത് എത്രത്തോളം ആധികാരികമാണെന്നത് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. 

ഗർഭാവസ്ഥയിലുണ്ടാകുന്ന മനംപിരട്ടലിന് മികച്ച പരിഹാരമാണ് ഇഞ്ചി. കീമോതെറാപ്പി മൂലമുണ്ടാകുന്ന ഛർദിലകറ്റാനും ഇഞ്ചി പരീക്ഷിക്കാവുന്നതാണ്. വാതത്തിനും പരിഹാരം ആന്റി ഇൻഫ്‌ളമേറ്ററി ഗുണങ്ങളുള്ളതിനാൽ വാതത്തിന്റെ ലക്ഷണങ്ങൾ ഒരു പരിധി വരെ അകറ്റാൻ ഇഞ്ചിക്ക് കഴിയും. ഇഞ്ചി കഴിക്കുന്നത് വാതം മൂലമുണ്ടാകുന്ന വേദനയ്ക്കും ഉത്തമമാണ്. 

 ഇഞ്ചിയിലടങ്ങിയിരിക്കുന്ന ചില പദാർഥങ്ങൾ ശരീരത്തിലെ രോഗാണുക്കളെ അകറ്റുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ശരീരത്തിൽ ഷിഗെല്ല ബാക്ടീരിയയുടെയും ഇ.കോളിയുടെയും വളർച്ച തടയാൻ ഇഞ്ചിക്ക് കഴിയും. ആർഎസ് വി പോലുള്ള വൈറസുകളിൽ നിന്നും ഇഞ്ചി സംരക്ഷണം നൽകും. 
 

Tags