കേരളത്തിലെ ആദ്യ സമ്പൂർണ ജി ഐ മോട്ടിലിറ്റി ആൻഡ് ഫിസിയോളജി ക്ലിനിക് കണ്ണൂർ ആസ്റ്റർ മിംസിൽ

google news
astermims

കണ്ണൂർ:ഉദരരോഗ ചികിത്സ രംഗത്ത് വൻ കുതിച്ചുചാട്ടങ്ങൾക്ക് വഴിയൊരുക്കികൊണ്ട് കേരളത്തിലെ ആദ്യ ജി ഐ മോട്ടിലിറ്റി ആൻറ് ഫിസിയോളജി ക്ലിനിക് കണ്ണൂർ ആസ്റ്റർ മിംസിൽ പ്രവർത്തന സജ്ജമായതായി ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം മേധാവി ഡോ.കെ.ജി സാബു വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കുടലിന്റെ ചലനങ്ങളുമായി ബന്ധപ്പെട്ട നിരവധി അസുഖങ്ങളുടെ ചികിത്സയിൽ ഇതോടെ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കപ്പെടും.

ഭക്ഷണം കഴിക്കുന്നതിന് ബുദ്ധിമുട്ടനുഭവപ്പെടുന്ന രോഗാവസ്ഥയായ ഡിസ്ഫജിയ, അക്കലേഷ്യ കാർഡിയ, ദഹനസംബന്ധമായ തകരാറുകൾ, കഴിച്ച ഭക്ഷണം പുറത്തേക്ക് വരുന്ന അവസ്ഥകൾ, വിട്ടുമാറാത്ത ഛർദി, വയറു വീർക്കുന്ന അവസ്ഥ, വയറുവേദന, മലബന്ധം തുടങ്ങിയ അനേകം രോഗങ്ങളുടെ ഫലപ്രദമായ നിർണയത്തിനും ചികിത്സയ്ക്കും ജി എ മോട്ടിലിറ്റി ആൻ്റഫിസിയോളജി ക്ലിനിക്സഹായകരമാകും. പിഎച്ച് സ്റ്റഡി, ഇംപെഡൻസ് സ്റ്റഡി, അമ്മോണിയ ബ്രീത് ടെസ്റ്റ്, കൊളോണിക് ട്രാന്സിസ്റ്റ് സ്റ്റഡി തുടങ്ങിയ പരിശോധനാരീതികളാണ് ഈ ക്ലിനിക്കിൽ സമന്വയിപ്പിച്ചിരിക്കുന്നത്. 

ഇതിന് പുറമെ പോയം ബോട്ടുലിസം ഇഞ്ചക്ഷൻ, ആംസ്, ജി പോയം തുടങ്ങിയ ചികിൽസ രീതിയും ഇതിൽ ലഭ്യമാകും.വാർത്താ സമ്മേളനത്തിൽ ഗ്യാസ്ട്രോ വിഭാഗം ഡോക്ടർമാരായ കവിത ആർ, വിജോഷ് വി കുമാർ, വിവേക് കുമാർ, പബ്ലിക് റിലേഷൻ ഹെഡ് നസീർ അഹമ്മദ് സിപി എന്നിവർ  പങ്കെടുത്തു

Tags