വെറും വയറ്റിൽ 1 സ്പൂൺ നെയ്യ് കഴിക്കൂ


വെറും വയറ്റിൽ പതിവായി ഒരു സ്പൂൺ നെയ്യ് കഴിക്കുന്നത് ഗ്ലോക്കോമ, തിമിരം പോലെ കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കുമെന്ന് ഡോ. മൈഥിലി പറഞ്ഞു. “എല്ലാ ദിവസവും രാവിലെ ഉറക്കമുണർന്ന ഉടൻ ഒരു സ്പൂൺ നെയ്യ് വെറും വയറ്റിൽ കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം വർധിപ്പിക്കും. ഓർമ്മക്കുറവ്, അൽഷിമേഴ്സ്, ഡിമെൻഷ്യ തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് അവർ പറഞ്ഞു.
tRootC1469263">ഹൃദയത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിനും സഹായിക്കും. ഹൃദയത്തിലേക്കുള്ള രക്തയോട്ടം സുഗമമാക്കുന്നു. മോശം കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കാതെ സ്ഥിരമായി നിലനിർത്തും. ശരീരത്തിന് ആവശ്യമായ നല്ല കൊഴുപ്പിന്റെ അളവ് നിലനിർത്താനും സഹായിക്കും. ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കും. മാത്രമല്ല, ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും.

ഒരു സ്പൂൺ നെയ്യ് വെറും വയറ്റിൽ കഴിച്ചശേഷം ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചാൽ മുടി കൊഴിച്ചിൽ നിലയ്ക്കുകയും മുടി വളരുകയും ചെയ്യും. ദിവസവും ഒരു സ്പൂൺ നെയ്യ് കഴിക്കുന്നത് കാഴ്ചശക്തി വർധിപ്പിക്കും.
7