തിളക്കമുള്ള മുടിയിഴകൾ സ്വന്തമാക്കാം

hair care
hair care

ചേരുവകൾ

    കറ്റാർവാഴ ജെൽ- 2 ടേബിൾസ്പൂൺ
    തൈര്- 3 ടേബിൾസ്പൂൺ
    വെളിച്ചെണ്ണ- 1 ടേബിൾസ്പൂൺ
    തേൻ- 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു ചെറിയ ബൗളിൽ മൂന്ന് ടേബിൾസ്പൂൺ തൈരെടുത്ത് നന്നായി ഇളക്കാം. ഇതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് എണ്ണയും തേനും ചേർക്കാം. 

tRootC1469263">


ഉപയോഗിക്കേണ്ട വിധം

നനവില്ലാത്ത മുടിയിൽ വേണം ഇത് പുരട്ടാൻ. തലമുടി പല ഭാഗങ്ങളാക്കി വിരലുകൾ ഉപയോഗിച്ചു വേണം ഈ പാക്ക് പുരട്ടാൻ. ബ്രഷും ഇതിനായി ഉപയോഗിക്കാവുന്നതാണ്. ശിരോചർമ്മത്തിലും തലമുടിയിലും ഈ മിശ്രിതം പുരട്ടി 5 മിനിറ്റ് മസാജ് ചെയ്യാം. ഇത് രക്തയോട്ടം വർധിപ്പിക്കും. 30 മിനിറ്റിനു ശേഷം തണുത്തതോ ചെറുചൂടുള്ളതോ ആയ വെള്ളം ഉപയോഗിച്ച് ഇത് കഴുകി കളയാം.

എത്ര തവണ ഉപയോഗിക്കാം

ആഴ്ചയിൽ ഒരിക്കലെങ്കിലും ഈ ഹെയർ പാക്ക് ഉപയോഗിക്കാം. വേനൽക്കാലത്താണ് ഇത് ഏറ്റവും ഗുണപ്രദമാകുന്നത്. 

Tags