അടുക്കളയിൽ ഒളിച്ചിരിക്കുന്ന പാറ്റകളെ തുരത്താം

cockroach

 അടുക്കളകളിൽ പാറ്റകളുടെയും പല്ലികളുടെയും ശല്യം പലപ്പോഴും വലിയൊരു വെല്ലുവിളിയാണ്. ഇവ വൃത്തിഹീനമായ സാഹചര്യം സൃഷ്ടിക്കുക മാത്രമല്ല, രോഗങ്ങൾ പടർത്താൻ കാരണമാവുകയും ചെയ്യുന്നു.

വിപണിയിൽ ലഭ്യമായ പല കെമിക്കൽ സ്പ്രേകളും പെട്ടെന്ന് ഫലം നൽകുമെങ്കിലും അവ ശ്വസിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. പ്രകൃതിദത്തമായ മാർഗ്ഗങ്ങളിലൂടെ യാതൊരു പാർശ്വഫലങ്ങളുമില്ലാതെ ഈ ശല്യക്കാരെ തുരത്താം.

നിങ്ങളുടെ വീട്ടിൽ നിന്ന് പാറ്റകളെയും പല്ലികളെയും അകറ്റി നിർത്താൻ പ്രധാനപ്പെട്ടതും ലളിതവുമായ വഴികളിതാ:

കുരുമുളക് സ്പ്രേ

കറുത്ത കുരുമുളക് പൊടി ശക്തമായ ഒരു പ്രകൃതിദത്ത കീടനാശിനിയാണ്. ഇത് ഒരു സ്പ്രേ കുപ്പിയിൽ വെള്ളത്തിൽ കലർത്തി പല്ലിയുടെയും പാറ്റകളുടെയും ശല്യമുള്ള ഇടങ്ങളിൽ സ്പ്രേ ചെയ്യാം. കുരുമുളകിന്റെ രൂക്ഷഗന്ധം പല്ലികൾക്കും പാറ്റകൾക്കും അസഹനീയമാണ്.

ഉള്ളിയും വെളുത്തുള്ളിയും

പാറ്റകളെ അകറ്റാൻ ഉള്ളിയും വെളുത്തുള്ളിയും ഏറ്റവും നല്ല പ്രതിവിധികളാണ്. പാറ്റ ശല്യം അമിതമായ ഇടങ്ങളിൽ ഒരു കഷണം ഉള്ളിയോ വെളുത്തുള്ളിയോ വയ്ക്കാം. പല്ലികൾക്ക് ഈ ഗന്ധം അസഹനീയമാണ്.

കാപ്പിപ്പൊടിയും പുകയിലയും

കാപ്പിപ്പൊടിയും പുകയിലയും ചെറിയ ഉരുളകളാക്കി പല്ലികൾ വരുന്ന വഴികളിൽ വയ്ക്കാം. ഈ മിശ്രിതത്തിന്റെ ഗന്ധം പല്ലികൾക്ക് അസഹനീയമാണ്.
കാക്കകളെ അകറ്റാനുള്ള പ്രകൃതിദത്ത വഴികൾ.

മുട്ടത്തോടുകൾ

മുട്ടത്തോടുകൾ പല്ലികളിൽ ഒരുതരം അലർജി ഉണ്ടാക്കും. അതിനാൽ, പല്ലികളുടെയും പാറ്റകളുടെയും ശല്യമുള്ള ഇടങ്ങളിൽ മുട്ടത്തോടുകൾ വയ്ക്കാം. 

നാഫ്തലീൻ ഗുളികകൾ

വസ്ത്രങ്ങളിലെ പ്രാണികളെ മാത്രമല്ല, പല്ലികളെയും പാറ്റകളെയും അകറ്റാൻ നാഫ്തലീൻ ഗുളികകൾ ഉപയോഗിക്കാം. കുട്ടികളുടെ ശ്രദ്ധയിൽപ്പെടാത്ത ഇടങ്ങളിൽ വേണം ഇവ വയ്ക്കാൻ.

Tags