ദിവസം മുഴുവൻ ഉന്മേഷത്തോടെയിരിക്കാൻ ഗീ കോഫി

coffee
coffee

കാപ്പി ഇഷ്ടമുള്ളവരാണ് നമുക്കിടയില്‍ ഏറെയും.പലരുടെയും ദിവസം ആരംഭിക്കുന്നത് തന്നെ കാപ്പി കുടിച്ചുകൊണ്ടായിരിക്കും. ഊര്‍ജത്തോടെയും ഉന്മേഷത്തോടെയുമിരിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ഒന്നാണ് ഇനി മുതല്‍ ദിവസവും കുടിക്കുന്ന കാപ്പിയിലേക്ക് കുറച്ച് നെയ് കൂടി ചേര്‍ക്കാം. കേള്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും ആശ്ചര്യമൊക്കെ തോന്നിയേക്കാം. എന്നാല്‍ നെയ്യ് ഒഴിച്ച കാപ്പി കുടിക്കുമെന്ന് മാത്രമല്ല ഇത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

ആരോഗ്യകരമായ കൊഴുപ്പുകള്‍ കൊണ്ട് സമ്പന്നമായ നെയ്യ് ഭക്ഷണപാനീയങ്ങളുടെ പോഷകമൂല്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. സെലിബ്രറ്റികള്‍ക്കിടയില്‍ വളരെയധികം ജനപ്രീതിയുള്ള ഒന്നാണ് നെയ്യൊഴിച്ച കാപ്പി അഥവാ ഗീ കോഫി. ഇത് ബട്ടര്‍ കോഫിയെന്നും ബുള്ളറ്റ് കോഫിയെന്നുമൊക്കെ അറിയപ്പെടുന്നു. ശരീര ഭാരം കുറയ്ക്കാനും ദഹനം എളുപ്പമാക്കാനുമൊക്കെ ഗീ കോഫി കുടിക്കുന്നത് നല്ലതാണെന്നാണ് ന്യൂട്രിഷ്യനിസ്റ്റുകളുടെ അഭിപ്രായം.

അമൂല്യമായ പോഷകഗുണങ്ങള്‍ നിറഞ്ഞ ഒരു ഭക്ഷണമായാണ് നെയ്യിനെ നമ്മള്‍ കണക്കാക്കിപ്പോരുന്നത്. നൂറ്റാണ്ടുകളായി ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായ നെയ്യ്, പോഷകങ്ങളുടെ കലവറയാണ്. ദിവസേന ചെറിയ അളവില്‍ നെയ്യ് കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടാന്‍ സഹായകമാണ്.

വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് ഗീ കോഫി. ആദ്യം കാപ്പി നന്നായി തിളപ്പിക്കുക. ശേഷം ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് ചേര്‍ത്ത് കുറച്ച് നേരം ഇളക്കുക. പഞ്ചസാര ചേര്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

Tags