ഗ്യാസ് കാരണം വയർ വീർത്തിരിക്കുന്നുവോ? പരിഹാരം ഇതാ

stomatch
stomatch

നന്നായി ഭക്ഷണം കഴിച്ചതിന് പിന്നാലെ ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നതും ചിലർക്ക് വളരെ പ്രയാസമുള്ള കാര്യമാണ്. ഇങ്ങനെ സംഭവിക്കുന്നത് തടയാനുള്ള പോംവഴിയാണ് ഇനിപറയുന്നത്. ഗ്യാസിൽ നിന്നും രക്ഷനേടാൻ നിങ്ങളെ സഹായിക്കുന്ന മൂന്ന് ഭക്ഷണപാനീയങ്ങളെ പരിചയപ്പെടുത്താം.


    കായവും ഇന്തുപ്പും ചേര്‍ത്ത് ഒരു ഗ്ലാസ് സംഭാരം കഴിക്കുന്നത് ഏറെ നല്ലതാണ്. നന്നായി ഭക്ഷണം കഴിച്ചതിന് പിന്നാലെയുണ്ടാകുന്ന ദഹനപ്രശ്നങ്ങളും ഗ്യാസും ഒഴിവാക്കാൻ ഇത് സഹായിക്കും. മോര് ഒരു പ്രോ-ബയോട്ടിക് വിഭവമാണ്. എന്നുവച്ചാല്‍ വയറിന് ഏറെ ഗുണം ചെയ്യുന്നത്. വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകളെ പെരുപ്പിക്കുന്നതിന് മോര് ഒരുപാട് സഹായിക്കും. അതുപോലെ വൈറ്റമിൻ ബി 12നാലും സമ്പന്നമാണ് മോര്. ഇത് കായത്തിനും ഇന്തുപ്പിനും കൂടെ ചെല്ലുന്നത് ഗ്യാസിനെ നല്ലരീതിയില്‍ പ്രതിരോധിക്കും.
    ച്യവനപ്രാശമാണ് മറ്റൊന്ന്. രാത്രിയില്‍ കിടക്കാൻ പോകുന്നതിന് മുമ്പായി ഒരു ടീസ്പൂൺ ച്യവനപ്രാശം കഴിക്കുന്നത് ദഹനവ്യവസ്ഥ സുഗമമായി പ്രവര്‍ത്തിക്കുന്നതിനും ഒപ്പം തന്നെ പ്രതിരോധ ശക്തികൂട്ടുന്നതിനും സഹായിക്കും.
    ഉലുവ,ശര്‍ക്കര,നെയ്, ചുക്ക് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഉലുവ ലഡ്ഡു ഇത്തരത്തില്‍ അമിതമായി കഴിച്ച ശേഷമുണ്ടാകുന്ന ഗ്യാസ്- ദഹനപ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കാൻ സഹായകമാണ്.

 

Tags