വെളുത്തുള്ളിച്ചായയുടെ ഈ ഗുണങ്ങള്‍ അറിയാമോ...?

google news
tea

ഒന്ന്...

ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനും  ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ വെളുത്തുള്ളിച്ചായ ദിവസവും കുടിക്കുന്നത് നല്ലതാണ്.

രണ്ട്...

ആന്‍റി ബാക്ടീരിയല്‍, ആന്‍റി വൈറല്‍ ഗുണങ്ങളുള്ളതാണ് വെളുത്തുള്ളി. അതിനാല്‍ ബാക്ടീരിയകളോടും വൈറസിനോടും മറ്റ് രോഗാണുക്കളോടുമെല്ലാം പ്രതിരോധം തീര്‍ക്കാന്‍ വെളുത്തുള്ളിച്ചായ സഹായിക്കും. കൂടാതെ വിറ്റാമിന്‍ സി അടങ്ങിയ വെളുത്തുള്ളിച്ചായ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

മൂന്ന്...

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും വെളുത്തുള്ളിച്ചായ സഹായിക്കും. കൂടാതെ ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.

നാല്...

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ വെളുത്തുള്ളിച്ചായ സഹായിക്കും. ഇതിനാല്‍ പ്രമേഹരോഗികള്‍ക്ക് ഇത് ദിവസവും കുടിക്കാം.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Tags