സുഖനിദ്ര കിട്ടാൻ തലയണയ്‌ക്കരികിൽ വെളുത്തുള്ളി വച്ച് നോക്കൂ


വെളുത്തുള്ളിയിൽ നിരവധി വിറ്റാമിനുകളുണ്ട്. വിറ്റാമിൻ ബി 6, തയാമിൻ, പാൻ്റോതെനിക് ആസിഡ്, വിറ്റാമിൻ സി എന്നിവയും മാംഗനീസ്, ഫോസ്ഫറസ്, കാൽസ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കളും വെളുത്തുള്ളിയിലുണ്ട്. കൊതുകിനെയും കീടങ്ങളെയും അകറ്റുന്നതിന് വെളുത്തുള്ളിയുടെ ഗന്ധം സഹായിക്കുകയും ചെയ്യും. അതിനാൽ രാത്രി ക്ഷുദ്രജീവികൾ, കൊതുക്, ഈച്ച എന്നിവയുടെ ശല്യം ഉണ്ടാകാതെ കിടന്നുറങ്ങാൻ വെളുത്തുള്ളി സഹായിക്കും. ഇനി ഉറക്കമില്ലായ്മ അകറ്റാൻ എങ്ങനെയാണ് വെളുത്തുള്ളി സഹായിക്കുന്നതെന്ന് നോക്കാം..
tRootC1469263">വെളുത്തുള്ളിയിൽ വിറ്റാമിൻ ബി 1, ബി 6 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മെലറ്റോണിൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഇത് നാഡികളെ ശാന്തമാക്കുകയും വേഗം ഉറങ്ങാൻ സഹായിക്കുകയും ചെയ്യും. കൂടാതെ വെളുത്തുള്ളിയിൽ അലിസിൻ എന്ന ആൻ്റി ടോക്‌സിനുമുണ്ട്. ഇത് മൂക്കടപ്പ് നീക്കം ചെയ്യാനും ബാക്ടീരിയ അണുബാധകളെ അകറ്റി നിർത്താനും സഹായിക്കും. മാത്രവുമല്ല ഉറക്ക തകരാറുകളെ പരിഹരിക്കാൻ വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫറിന്റെ സാന്നിധ്യം സഹായിക്കും. അതുകൊണ്ടാണ്, ശാന്തമായ ഉറക്കം കിട്ടാൻ അടുത്ത് വെളുത്തുള്ളി വച്ച് ഉറങ്ങുന്നത് നല്ലതാണെന്ന് പഴമക്കാർ പറയുന്നത്. എന്നാൽ വെളുത്തുള്ളിയുടെ ഗന്ധം ഇഷ്ടമില്ലാത്തവരാണെങ്കിൽ വെളുത്തുള്ളി ചതച്ച് തിളപ്പിച്ച വെള്ളം കുടിച്ചതിന് ശേഷം ഉറങ്ങാൻ കിടന്നാൽ മതിയാകും.
