വെളുത്തുള്ളി പാലിൽ ചേർത്ത് കുടിച്ചാൽ...

google news
milk

ധാരാളം പോഷകങ്ങൾ അടങ്ങിയ ഒന്നാണ് വെളുത്തുള്ളി. ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയ വെളുത്തുള്ളി ദഹനപ്രശ്നങ്ങൾ അകറ്റാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. വെളുത്തുള്ളി സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അര്‍ബുദ സാധ്യത തടയുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. 

പാലിൽ വെളുത്തുള്ളി ചേർത്ത് കുടിക്കുന്നത് പലരോ​ഗങ്ങളെയും അകറ്റാൻ സഹായിക്കുമെന്ന് ആയുർവേദ പരിശീലകൻ ഡോ. ശ്യാം വിഎൽ പറയുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കാനും അതുവഴി ഹൃദയാഘാത സാധ്യത കുറയ്ക്കാനും വെളുത്തുള്ളി ചേർത്ത പാൽ കുടിക്കുന്നതിലൂടെ സാധ്യമാവും. 

രക്തധമനികള്‍ കട്ടി കൂടുന്നത് കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ​ഗാർലിക് മിൽക്കിന് സാധിക്കും.
മാത്രമല്ല പാലിൽ വെളുത്തുള്ളി ചേർത്ത് കുടിക്കുന്നത് വയറുവേദന, മലബന്ധം, ക്രമം തെറ്റിയ ആർത്തവം എന്നിവയ്ക്കെല്ലാം വളരെ ഫലപ്രദമായ പ്രതിവിധിയാണെന്നും ഡോ. ശ്യാം പറഞ്ഞു. 

മുലയൂട്ടുന്ന അമ്മമാർക്ക് മുലപ്പാൽ വർദ്ധിപ്പിക്കാനും ​ഗാർലിക് മിൽക്ക് ​ഏറെ നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് വെളുത്തുള്ളിയിട്ട പാൽ കുടിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്നതാണ്.

Tags