'വെളുത്തുള്ളി തേൻ ചേർത്ത് കഴിക്കാം...'
Aug 15, 2023, 13:45 IST

കൊളസ്ട്രോൾ നിയന്ത്രിക്കാൻ വെളുത്തുള്ളി ചായയായും തേൻ ചേർത്തും കഴിക്കാവുന്നതാണ്. ഒരു വെളുത്തുള്ളിയുടെ അല്ലികൾ 3-4 കഷണങ്ങളായി മുറിച്ച് ഒരു സ്പൂണിൽ ഇടുക. അര സ്പൂൺ തേൻ സ്പൂണിലേക്ക് ഒഴിക്കുക. രണ്ട് മിനുട്ട് നേരം ഇത് മാറ്റിവയ്ക്കുക. ശേഷം, ഇത് ശരിയായി ചവച്ചരച്ച് ഇറക്കുക. വെളുത്തുള്ളിയുടെ സ്വാദ് അൽപ്പം രൂക്ഷമായി തോന്നുകയാണെങ്കിൽ രണ്ടോ മൂന്നോ സ്പൂൺ ചെറുചൂടുവെള്ളവും ഇതൊടൊപ്പം കുടിക്കാം. തേനും വെളുത്തുള്ളിയും ചേർത്ത് കഴിക്കുന്നത് രക്തസമ്മർദ്ദവും ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവും കുറയ്ക്കാനും സഹായിക്കും.
ശ്രദ്ധിക്കേണ്ട ഒരു കാര്യം : വെളുത്തുള്ളി അമിതമായി കഴിക്കുന്നില്ലെന്ന് ഉറപ്പാക്കുക. മികച്ച ഫലങ്ങൾക്കായി എല്ലാ ദിവസവും ഒരു ചെറിയ അല്ലി വെളുത്തുള്ളി അര ടീസ്പൂൺ തേൻ ചേർത്ത് കഴിച്ചാൽ മതിയാകും.