വെറും വയറ്റില്‍ വെളുത്തുള്ളി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ പലതാണ് ...

google news
garlic

എല്ലാ അടുക്കളകളിലും വളരെ സുലഭമായി കാണുന്ന ഒന്നാണ് വെളുത്തുള്ളി. വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലിനിയം, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം ഉള്‍പ്പെടെയുള്ള നിരവധി ആന്‍റി ഓക്‌സിഡന്‍റുകള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ വെളുത്തുള്ളി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനായി  ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വയറിലെ അണുബാധകള്‍  ചെറുക്കുന്നതിന് പച്ച വെളുത്തുള്ളി സഹായിക്കും.

വെളുത്തുള്ളി ദിവസവും കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.  ഇവ രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കും. ഇതിന്റെ ഫലമായി ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറയുന്നു. തുമ്മല്‍, ജലദോഷം, ചുമ എന്നിവയുടെ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാന്‍ വെളുത്തുള്ളിക്ക് കഴിയും. ഒപ്പം രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. അതിനാല്‍  വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. ശ്വാസകോശ സംബന്ധമായ വിഷമതകള്‍ക്കും വെളുത്തുള്ളി ആശ്വാസമാകും. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആന്‍റിബാക്ടീരിയല്‍ ഘടകങ്ങള്‍ ആണ് ഇതിന് സഹായിക്കുന്നത്.  വെള്ളുത്തുള്ളി കഴിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

വയറിലെ കൊഴുപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്താം എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ശരീരത്തിനാവശ്യമല്ലാത്ത കലോറികളെരിച്ച് കളയാന്‍ വെളുത്തുള്ളി സഹായിക്കും. വിശപ്പിനെ അടക്കിനിര്‍ത്താനുള്ള കഴിവാണ് വെളുത്തുള്ളിയുടെ മറ്റൊരു പ്രത്യേകത. വിശപ്പ് അടക്കിനിര്‍ത്തുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനാകും. അതുവഴി വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഇതിനായി വെറും വയറ്റില്‍ പച്ചയ്ക്ക്  വെളുത്തുള്ളി കഴിക്കണമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.

Tags