വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് ശരിയാണോ ?

garlic

മലയാളിയുടെ അടുക്കളയിൽ വെളുത്തുള്ളിയില്ലാത്ത ഒരു ദിവസം ചിന്തിക്കാൻ പോലും കഴിയില്ല. കറികൾക്ക് രുചി പകരാൻ മാത്രമല്ല, നമ്മുടെ പൂർവ്വികർ പണ്ടുമുതലേ ഒരു ഔഷധമായിക്കൂടിയാണ് വെളുത്തുള്ളിയെ കണ്ടിരുന്നത്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ വെളുത്തുള്ളിയോളം മികച്ച മറ്റൊരു വിഭവമില്ലെന്ന് നമുക്കറിയാം. എന്നാൽ, വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് ഇരട്ടി ഗുണം ചെയ്യുമെന്ന് നിങ്ങൾക്കറിയാമോ? പലരും ഇതൊരു കേട്ടറിവ് മാത്രമായി തള്ളിക്കളയാറുണ്ടെങ്കിലും, ശാസ്ത്രലോകം ഇതിനെ ശരിവെക്കുന്നു. രാവിലെ വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് ശരീരത്തിൽ ഒരു സ്വാഭാവിക 'ആന്റിബയോട്ടിക്' (Antibiotic) പോലെയാണ് പ്രവർത്തിക്കുന്നതെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. വെറും വയറ്റിലെ ഈ ശീലം നമ്മുടെ ശരീരത്തിൽ വരുത്തുന്ന അത്ഭുതകരമായ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..."

tRootC1469263">

രാവിലത്തെ പ്രാതലിനു മുൻപു വേണം വെളുത്തുള്ളി കഴിക്കേണ്ടത്. ഹൃദ്രോഗം തടയാനും കരൾ, ബ്ലാഡർ എന്നിവയുടെ പ്രവർത്തനത്തെ കാര്യക്ഷമമാക്കാനും വയറിളക്കത്തിനും മികച്ചതാണ് ഈ വെളുത്തുള്ളി പ്രയോഗം. 

ദഹനത്തെ സഹായിക്കാനും വയറ്റിൽ നിന്നു വിഷാംശങ്ങൾ നീക്കം ചെയ്യാനുമെല്ലാം ഈ വെളുത്തുള്ളി സഹായിക്കും. പ്രമേഹം, ചിലയിനം കാൻസർ, വിഷാദം എന്നിവയെ വരെ തടുക്കാൻ വെളുത്തുള്ളിക്കു സാധിക്കുമത്രേ.. 

ഔഷധമാണെന്നു കരുതി അത് കഴിക്കും മുൻപു ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുമുണ്ട്. ഒരിക്കലും വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കാൻ പാടില്ല, കഴിച്ച ശേഷം എന്തെങ്കിലും അസ്വസ്ഥതകൾ തോന്നിയാലും നിർത്തുക. എച്ച്ഐവിയ്ക്ക് മരുന്ന് കഴിക്കുന്നവരിൽ വെളുത്തുള്ളി മൂലം പാർശ്വഫലങ്ങൾ ഉണ്ടായിട്ടുള്ളതായി റിപ്പോർട്ട്‌ ഉണ്ട്. 

വെളുത്തുള്ളിയുടെ മറ്റു ഗുണങ്ങൾ 

ശ്വാസകോശസംബന്ധമായ രോഗങ്ങളിൽ നിന്നാ ആശ്വാസം . ന്യൂമോണിയ, കഫക്കെട്ട്, ക്ഷയം, ആസ്മ എന്നിവയിൽ നിന്നൊക്കെ ആശ്വാസം നൽകാൻ വെളുത്തുള്ളിയ്ക്ക് സാധിക്കും. അതുപോലെ ചെറിയ തോതിലെ വിഷബാധ തടയാനും ഉപകരിക്കും. മലശോധന ശരിയാകാൻ അല്പം ചൂട് വെള്ളത്തിൽ കുറച്ചധികം വെളുത്തുള്ളി ചേർത്തു തിളപ്പിച്ച് ആ വെള്ളം കുടിച്ചാൽ മതി. ചെവിവേദനയ്ക്ക് വെളുത്തുള്ളിയുടെ ഒന്നോ രണ്ടോ ഡ്രോപ്പ് നീര് ചെവിയിൽ ഒഴിക്കുന്നതും നല്ലതാണ്. 

Tags