ചില്ലറക്കാരനല്ല വെളുത്തുള്ളി

garlic
garlic

ഒട്ടുമിക്ക കറികളിലും നാം  വെളുത്തുള്ളി ചേർക്കാറുണ്ട്. വെളുത്തുള്ളിയിൽ ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. പ്രതിരോധശക്തി വർധിപ്പിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വെളുത്തുള്ളി സഹായിക്കും.

രക്തസമ്മർദം കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ശരീരത്തിലെ രക്തപ്രവാഹം വർധിപ്പിക്കാനും വെളുത്തുള്ളി ഏറെ ഫലപ്രദമാണ്. വെളുത്തുള്ളി കഴിക്കുന്നതിലൂടെ ഹൃദയാഘാതവും പക്ഷാഘാതവും വരാനുള്ള സാധ്യത കുറയ്ക്കും. വെളുത്തുള്ളിയിൽ അല്ലിസിൻ എന്ന സൾഫർ സംയുക്തം അടങ്ങിയതിനാൽ രോഗപ്രതിരോധ ശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു.

ദിവസവും രാവിലെ വെളുത്തുള്ളി കഴിക്കുന്നത് പനി, ജലദോഷം, മറ്റ് വൈറൽ രോഗങ്ങൾ ഇവ വരാതെ തടയും. വെളുത്തുള്ളിക്ക് ശരീരത്തിലെ വിഷാംശങ്ങളെ അകറ്റാനുളള സഹായകരമാണ്. ദിവസവും രാവിലെ വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് വിഷാംശങ്ങളെ അകറ്റി സഹായിക്കുന്നു. ഉറങ്ങാൻ കിടക്കും മുൻപ് വെളുത്തുള്ളി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.

Tags