വണ്ണം കൂട്ടണമെന്ന് ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍..

weight

പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. അതിനാല്‍ മുട്ട, കോഴിയിറച്ചി തുടങ്ങിയവ  കഴിക്കാം. 

പതിവായി ഗ്രീന്‍ പീസ് കഴിക്കുന്നത് വണ്ണം കൂട്ടാൻ സഹായിക്കും. കലോറിയും പോഷകങ്ങളും ഗ്രീന്‍ പീസില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

വണ്ണം കുറയ്ക്കുന്നവര്‍ ചോറ് ഒഴിവാക്കുമ്പോള്‍ വണ്ണം വയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് ചോറ് ധൈര്യമായി കഴിക്കാം. തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഊര്‍ജം കിട്ടുന്നത് കാര്‍ബോഹൈഡ്രേറ്റില്‍ നിന്നാണ്. അന്നജം കൂടുതലുള്ള ചോറ് ശരീരഭാരം കൂട്ടും. 

കിഴങ്ങ് വര്‍ഗ്ഗങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കൂട്ടാന്‍ സഹായിക്കും.  പ്രത്യേകിച്ച് ഉരുളക്കിഴങ്ങ് കഴിക്കുന്നത് വണ്ണം കൂട്ടാന്‍ സഹായിക്കും. 

നേന്ത്രപ്പഴം കഴിക്കുന്നത് വണ്ണം വയ്ക്കാന്‍ സഹായിക്കും. അതിനാല്‍ ദിവസവും ഓരോ ഏത്തപ്പഴം കഴിക്കാം. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും. 

കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും ഉള്‍പ്പെടുത്താം. ബീഫ്, നട്‌സ്, വെജിറ്റബിള്‍ ഓയില്‍, വെളിച്ചെണ്ണ എന്നിവയൊക്കെ  നന്നായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

രാത്രി ഒരു ഗ്ലാസ് പാല്‍ കുടിച്ചിട്ട് കിടക്കുന്നതും ശരീര ഭാരം കൂടാന്‍ നല്ലതാണ്. 
 

Share this story