പഴവർഗ്ഗങ്ങൾ ഇനി കേടാവില്ല; ഇങ്ങനെ ചെയ്താൽ മതി

Fruits will no longer spoil; just do this
Fruits will no longer spoil; just do this

പഴവർഗ്ഗങ്ങൾ വാങ്ങി സൂക്ഷിക്കുമ്പോൾ ദിവസങ്ങൾ കഴിയുന്നതനുസരിച്ച് അവ കേടായും പോകാറുണ്ട്. വായുവുമായുള്ള സമ്പർക്കമാണ് ഇങ്ങനെ ഉണ്ടാവാൻ കാരണമാകുന്നത്. പഴവർഗ്ഗങ്ങളിലെ എൻസൈമുകളും ചുറ്റിനുമുള്ള വായുവും തമ്മിലുണ്ടാകുന്ന പ്രതികരണം മൂലമാണ് ഇത് ചീത്തയായി പോകുന്നത്. പഴവർഗ്ഗങ്ങൾ കേടാവാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

എയർ ടൈറ്റ് ഫുഡ് ബാഗ് 

മുറിച്ചെടുത്ത പഴവർഗ്ഗങ്ങൾ അടച്ചുവെക്കാൻ സാധിക്കുന്ന പാത്രങ്ങളിൽ അല്ലെങ്കിൽ ഫുഡ് ബാഗിൽ സൂക്ഷിക്കാവുന്നതാണ്. ഇത് ഈർപ്പത്തെ നിലനിർത്തുകയും പഴവർഗ്ഗങ്ങളിലുള്ള എൻസൈമുകളും വായുവും തമ്മിലുള്ള പ്രതിപ്രവർത്തനത്തെ തടയുകയും ചെയ്യുന്നു.

ഉപ്പ് വെള്ളം 

ഓക്സിഡേഷനെ തടയാൻ സഹായിക്കുന്നവയാണ് ഉപ്പ്. വെള്ളത്തിൽ ഉപ്പ് കലർത്തിയതിന് ശേഷം പഴവർഗ്ഗങ്ങളെ കുറച്ച് നേരം അതിലേക്ക് ഇട്ടുവെക്കണം. ശേഷം ശുദ്ധമായ വെള്ളത്തിൽ വൃത്തിയാക്കിയെടുക്കാവുന്നതാണ്. ഇത് പഴവർഗ്ഗങ്ങളിൽ ഉപ്പ് രസമുണ്ടാകുന്നത് തടയുന്നു.

നാരങ്ങ നീര് 

പഴവർഗ്ഗങ്ങൾ സൂക്ഷിച്ചിരിക്കുന്ന പാത്രത്തിലേക്ക് കുറച്ച് നാരങ്ങ നീര് ചേർത്തുകൊടുക്കണം. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രസ് ഓക്സിഡേഷൻ പ്രക്രിയയെ റിവേഴ്‌സ് ചെയ്യുകയും പഴവർഗ്ഗങ്ങൾ എപ്പോഴും ഫ്രഷ് ആയി ഇരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

തേൻ 

തേൻ ഉപയോഗിച്ച് പഴവർഗ്ഗങ്ങൾ കേടാവുന്നത് തടയാൻ സാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. കുറച്ച് തേൻ വെള്ളത്തിൽ കലർത്തി മുറിച്ച പഴവർഗ്ഗങ്ങൾ അതിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ്.
 

Tags