മൂഡ് ഡിസോര്‍ഡറില്‍ നിന്ന് ആശ്വാസം നല്‍കുന്ന ഫ്രൂട്ട്സ് ഏതെല്ലാമാണെന്നാണ് നോക്കാം...

google news
aaaa

ഒന്ന്...

ഓറഞ്ചാണ് ഈ പട്ടികയില്‍ ആദ്യം വരുന്നൊരു പഴം. ഓറഞ്ചിന്‍റെ ഗന്ധം തന്നെ നമുക്ക് വലിയ ഉണര്‍വ് നല്‍കാറുണ്ട്, അല്ലേ? അതെ, ഓറഞ്ച് മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുന്നതിനും മൂഡ് നന്നാക്കുന്നതിനുമെല്ലാം സഹായിക്കുന്നതാണ്. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ -സി, കോര്‍ട്ടിസോള്‍ എന്ന സ്ട്രെസ് ഹോര്‍മോണിനെ കുറയ്ക്കുന്നതിലൂടെയാണ് നമുക്ക് ആശ്വാസം തോന്നുന്നത്.

രണ്ട്...

നേന്ത്രപ്പഴം ഇത്തരത്തില്‍ പെട്ടെന്ന് തന്നെ നമ്മളില്‍ പോസിറ്റീവായ മാനസികാന്തരീക്ഷം സൃഷ്ടിക്കുന്നൊരു പഴമാണെന്ന് നേരത്തെ തന്നെ നിങ്ങള്‍ കേട്ടിരിക്കാം. കാരണം ഇത് പലപ്പോഴും പലരും ആവര്‍ത്തിച്ച് പറയാറുള്ളൊരു ടിപ് ആണ്. നേന്ത്രപ്പഴത്തിലുള്ള വൈറ്റമിൻ ബി6, തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ നല്ലരീതിയില്‍ സ്വാധീനിക്കുന്നു. അതുപോലെ തന്നെ സെറട്ടോണിൻ- അഥവാ സന്തോഷം നല്‍കുന്ന ഹോര്‍മോണ്‍ ഉത്പാദനം കൂട്ടുന്നതിനും നേന്ത്രപ്പഴം സഹായിക്കുന്നു.

മൂന്ന്...

പൈനാപ്പിളും ഇതുപോലെ മാനസികാരോഗ്യത്തെ പോസിറ്റീവായി സ്വാധീനിക്കുന്നൊരു പഴമാണ്. പൈനാപ്പിളില്‍ കാണപ്പെടുന്ന എൻസൈമുകള്‍ ശരീരത്തിലെ സെറട്ടോണിൻ ലെവല്‍ കൂട്ടാൻ സഹായിക്കുന്നു. ഇത് മൂഡ് മെച്ചപ്പെടുത്താനും സന്തോഷം അനുഭവപ്പെടാനുമെല്ലാം കാരണമായി വരുന്നു.

നാല്...

വേനല്‍ക്കാലത്ത് ഏറ്റവുമധികം ഡിമാൻഡ് വരാറുള്ള പഴമാണ് തണ്ണിമത്തൻ. തണ്ണിമത്തൻ കഴിക്കുന്നതും പെട്ടെന്ന് തന്നെ മാനസികാരോഗ്യത്തെ അനുകൂമായി സ്വാധീനിക്കാറുണ്ട്. ശരീരത്തില്‍ ജലാംശം കുറയുന്നത് മൂഡ് 'ഡൗണ്‍' ആകുന്നത് പോലുള്ള താല്‍ക്കാലിക മാനസികാരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാറുണ്ട്. ഇവ പരിഹരിക്കുന്നതിനാണ് തണ്ണിമത്തൻ സഹായിക്കുന്നത്.

അ‍ഞ്ച്...

ഒരുപാട് ആരോഗ്യഗുണങ്ങളുള്ള പഴങ്ങളാണ് വിവിധയിനം ബെറികള്‍. സ്ട്രോബെറി, ബ്ലൂബെറി, റാസ്പ്ബെറി എല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്. ഇവയെല്ലാം തന്നെ വൈറ്റമിൻ-സിയാല്‍ സമ്പന്നമായതിനാല്‍ മാനസികനില മെച്ചപ്പെടുത്തുന്നതിനും ഇവ സഹായപ്പെടുന്നു.

Tags