മുഖം കണ്ടാല്‍ പ്രായം തോന്നാതിരിക്കാൻ ഈ പഴങ്ങള്‍ പതിവായി കഴിക്കൂ

google news
face

ചെറുപ്പമാണെങ്കിൽ പോലും പലരുടെയും ചർമം  കണ്ടാൽ പ്രായം തോന്നിക്കും . ചുളിവുകള്‍, നേരിയ വരകള്‍, ഡാര്‍ക് സര്‍ക്കിള്‍സ്, ചര്‍മ്മം തൂങ്ങുക, കറുത്ത പാടുകള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ ചര്‍മ്മത്തില്‍ കാണപ്പെടാം.  പ്രായത്തെ കുറയ്ക്കാന്‍ പറ്റില്ലെങ്കിലും ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നത്തെ തടയാം.

ദിവസവും വെള്ളം ധാരാളം കുടിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.  ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം. ഇത് ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും ചർമ്മം ഹൈഡ്രേറ്റഡ് ആകാനും സഹായിക്കും

face

ആരോഗ്യകരമായ കൊഴുപ്പും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അത്തരത്തിൽ പതിവായി കഴിക്കേണ്ട ചില ഭക്ഷണങ്ങൾ പരിചയപ്പെടാം
 
ഓറഞ്ച്

കൊളാജൻ ഉൽപാദനത്തിന് സഹായിക്കുന്ന വിറ്റാമിന്‍ സിയും അതുപോലെ ബീറ്റാകരോട്ടിനും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച് പതിവായി കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

തണ്ണിമത്തൻ

തണ്ണിമത്തന്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 95% വരെയും ജലാംശം  അടങ്ങിയ തണ്ണിമത്തൻ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

fruits

പേരയ്ക്ക

  വിറ്റാമിന്‍ സി, പൊട്ടാസ്യം, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് പേരയ്ക്ക. ഇവ ചുളിവുകളെ തടയാനും ചര്‍മ്മത്തെ ചെറുപ്പമായിരിക്കാനും സഹായിക്കും.

പപ്പായ

വിറ്റാമിനുകളായ സി, എ, ബി എന്നിവയാൽ സമൃദ്ധയായ പപ്പായയിൽ ആന്റിഓക്സിഡന്റുകളും ഉണ്ട്. അതിനാല്‍ പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

അവക്കാഡോ

അവക്കാഡോ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും ഇയും മറ്റ് വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ അവക്കാഡോ കഴിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും

Tags