ഈ അഞ്ചു പഴങ്ങള്‍ നിങ്ങളിലെ തൈറോയ്ഡ് സാധ്യത കുറക്കും

thyroid

എല്ലാ പ്രായക്കാരിലും തൈറോയ്ഡ് കണ്ടുവരുന്നു. ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനകളെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളെ തൈറോയ്ഡ് ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്നു. ഭക്ഷണ രീതിയില്‍ വന്ന മാറ്റം,സ്ട്രസ് ,പാരമ്പര്യം എന്നിവയെല്ലാം തൈറോയ്ഡ് വരുന്നതിന് ഇടയാക്കുന്ന കാരണങ്ങളാണ്. തൈറോയ്ഡ് സാധ്യത കുറക്കുന്ന പോഷകങ്ങള്‍ അടങ്ങിയ ചില പഴങ്ങള്‍ നമുക്കിടയിലുണ്ട്.ഇവ കഴിക്കുന്നത് ഒരു പരിധിവരെ തൈറോയ്ഡ് സാധ്യത കുറക്കും.

തൈറോയ്ഡ് പ്രവര്‍ത്തനത്ത പിന്തുണക്കുന്ന ആന്റി ഓക്‌സിഡന്റുകളാല്‍ സംബന്നമായ പഴങ്ങളാണ് ബ്ലൂബെറി, സ്‌ട്രോബറി, റാസ്ബറി എന്നിവ. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും തൈറോയ്ഡ് ഹോര്‍മോണ്‍ സന്തുലിതാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്ന പെക്റ്റിനുകളാല്‍ സംമ്പന്നമാണ് ആപ്പിള്‍.


വൈറ്റമിന്‍ സിയാല്‍ സംമ്പന്നവും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന പഴമാണ് ഓറഞ്ച്. തൈറോയ്ഡ് നിയന്ത്രണത്തിലാക്കാന്‍ ഒരു പരിധിവരെ ഓറഞ്ച് കഴിക്കുന്നതിലൂടെ സാധിക്കും. തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനത്തിന് ആവശ്യമാണ് ടൈറോസിന്‍ ,ബി വിറ്റാമിനുകള്‍.ഇവ രണ്ടും ധാരാളമായി അടങ്ങിയിട്ടുള്ള ഫലമാണ് വാഴപ്പഴം. ഓട്ടോ ഇമ്യൂണ്‍ തൈറോയ്ഡ് പ്രശ്‌നമുള്ളവര്‍ക്ക് പൈനാപ്പിള്‍ കഴിക്കുന്നതും ഗുണകരമാണ്.

ആര്‍ത്തവവിരമത്തിലും ഗര്‍ഭകാലത്തുമെല്ലാം സ്ത്രീകളില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നതിനാല്‍ സ്ത്രീകളില്‍ തൈറോയ്ഡ് സാധ്യത കൂടുതലാണ്.മരുന്നിന് പകരമായി ഈ പഴങ്ങള്‍ കഴിക്കാന്‍ പാടില്ല. അതേസമയം പ്രമേഹം പോലുള്ള മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഒരു ഡോക്ടറുടെ ഉപദേശം തേടിയതിനു ശേഷം മാത്രമേ ഇത്തരം പഴങ്ങള്‍ കഴിക്കാവൂ.

Tags