രാത്രിയില്‍ കഴിക്കാന്‍ പാടില്ലാത്ത പഴങ്ങള്‍ അറിയാമോ ?
പകലെന്നോ രാത്രിയെന്നോ നോക്കാതെ നിരവധി പഴങ്ങള്‍ കഴിക്കാന്‍ ഇഷ്ടമുള്ളവരാണ് നമ്മള്‍. എന്നാല്‍ ചില പഴങ്ങള്‍ രാത്രിയില്‍ കഴിക്കുന്നത് അത്ര നല്ലതല്ല. അത് ഏതൊക്കെയാണെന്ന് ചുവടെ പറയുന്നു.
രാത്രി ഓറഞ്ച് കഴിക്കുന്നത് നല്ലതല്ല, കാരണം അതിലെ ആസിഡ് സാന്നിധ്യം മൂലം ചിലര്‍ക്ക് അസിഡിറ്റി പ്രശ്‌നങ്ങള്‍ ഉണ്ടാകാം. അത്തരക്കാര്‍ രാത്രി ഓറഞ്ച് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. മാതളവും രാത്രി കഴിക്കുന്നത് അസിഡിറ്റി പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
tRootC1469263">
രാത്രി അമിതമായി ചെറിയും പേരയ്ക്കയും കഴിക്കുന്നതും ദഹനക്കേടിന് കാരണമാകും. രാത്രി പപ്പായ കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. രാത്രി കിവി കഴിക്കുന്നതും ചിലര്‍ക്ക് ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാകാം.
നാരങ്ങ രാത്രി കഴിക്കുന്നത് ചിലര്‍ക്ക് നെഞ്ചെരിച്ചില്‍ ഉണ്ടാകാം. ഇത് ഉറക്കത്തെയും തടയപ്പെടുത്താം. മാമ്പഴത്തില്‍ പഞ്ചസാര അടങ്ങിയിട്ടുള്ളതിനാല്‍, രാത്രി ഇവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകും.
പൈനാപ്പിളിലും ആസിഡ് സാന്നിധ്യം ഉള്ളതിനാല്‍ ഇവയും രാത്രി കഴിക്കുന്നത് ചിലരില്‍ നെഞ്ചെരിച്ചിലോ അസിഡിറ്റിയോ ഉണ്ടാകാം. തണ്ണിമത്തനില്‍ വെള്ളം അടങ്ങിയിരിക്കുന്നതിനാല്‍, രാത്രി ഇവ കഴിക്കുന്നത് ചിലരില്‍ അമിതമായി രാത്രി മൂത്രമൊഴിക്കാന്‍ കാരണമാകും.
.jpg)


