വേനല്‍ക്കാലത്ത് കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം...

google news
fruits

ഒന്ന്...

മാമ്പഴം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളായ എ, ബി6, സി, കൂടാതെ പൊട്ടാസ്യം,  മഗ്നീഷ്യം, തുടങ്ങിയവയെല്ലാം അടങ്ങിയ മാമ്പഴം ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വേനല്‍ക്കാലത്ത് പ്രത്യേകിച്ച് മാമ്പഴം കഴിക്കുന്നത് ദഹനത്തിനും നല്ലതാണ്.

രണ്ട്...

കടുത്ത വേനലിൽ തണ്ണിമത്തൻ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്നു. തണ്ണിമത്തനില്‍ 95% വരെയും ജലാംശം ഉണ്ട്. അതിനാല്‍ വേനല്‍ക്കാലത്ത് തണ്ണിമത്തന്‍ കഴിക്കുന്നത് വളരെ നല്ലതാണ്. വെള്ളം ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് ശരീരത്തിന് ഇത് ഏറെ ഗുണകരം ചെയ്യും. ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനൊപ്പം  ഇവ രക്തസമ്മർദം കുറയ്ക്കാനും ഹൃദയത്തിന്റെ ശരിയായ പ്രവർത്തനത്തിനും സഹായിക്കുന്നു.

മൂന്ന്...

സ്ട്രോബെറിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റിഓക്സിഡന്‍റുകളും വിറ്റാമിനുകളും മറ്റു ധാതുക്കളും ധാരാളം അടങ്ങിയ സ്ട്രോബെറി വേനല്‍ക്കാലത്ത് കഴിക്കേണ്ട ഒരു ഫലമാണ്.

നാല്...

ഓറഞ്ചാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ചിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കുക മാത്രമല്ല കണ്ണിന്‍റെ ആരോഗ്യത്തിനും ഇവ മികച്ചതാണ്. ഇവ നല്ല ദഹനാരോഗ്യവും നല്‍കും.

അഞ്ച്...

പപ്പായ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളായ സി, എ, ബി എന്നിവയാൽ സമൃദ്ധയായ പപ്പായയിൽ 91–92% വരെ ജലാംശമുണ്ട്. മിനറലുകളും നാരുകളും ആന്റിഓക്സിഡന്റുകളും പപ്പായയിൽ ഉണ്ട്. ദഹനത്തെ എളുപ്പമാക്കുവാനും മലബന്ധം തടയാനും ഹൃദയാരോഗ്യത്തിനും രോഗപ്രതിരോധ ശക്തിക്കും ത്വക്കുകളുടെ സംരക്ഷണത്തിനും പപ്പായ ഉത്തമമാണ്.

Tags