മലബന്ധം അകറ്റാനും ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും ഈ പഴം കഴിക്കൂ


വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും കൊണ്ട് സമ്പുഷ്ടമായ കസ്റ്റാര്‍ഡ് ആപ്പിള്‍ അഥവാ സീതപ്പഴം രോഗ പ്രതിരോധശേഷിക്കും മികച്ചതാണ്. ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും ആസ്മ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും സീതപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്താം. സീതപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പിരിഡോക്സിൻ അഥവാ വിറ്റാമിൻ ബി6 ആണ് ശ്വാസകോശത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
tRootC1469263">ഫൈബര്‍ ധാരാളം അടങ്ങിയ സീതപ്പഴം മലബന്ധം അകറ്റാനും ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും സഹായിക്കും.സീതപ്പഴത്തില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ വിളര്‍ച്ചയുള്ളവര്‍ക്ക് കഴിക്കാവുന്ന മികച്ച പഴമാണ്. പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുള്ള സീതപ്പഴം കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ള ഇവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. കണ്ണുകളുടെ ആരോഗ്യത്തിനും ഇവ മികച്ചതാണ്. വിറ്റാമിന്‍ ബി6 അടങ്ങിയ സീതപ്പഴം തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. കലോറി കുറഞ്ഞ സീതപ്പഴം ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ സീതപ്പഴം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും വളരെ നല്ലതാണ്.