വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ ഇല്ലാതാക്കുന്ന ഈ പഴത്തിന്റെ മറ്റു ഗുണങ്ങൾ നിങ്ങൾക്കറിയാമോ

google news
seethappazham

നാട്ടിൻ പുറങ്ങളിൽ സുലഭമായി ലഭിക്കുന്ന പഴങ്ങളിലൊന്നാണ് സീതപ്പഴം .ഇതിൽ വിറ്റാമിൻ സി യും മറ്റ് ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും ആവശ്യത്തിലധികം അടങ്ങിയിട്ടുള്ളതിനാൽ ഹൃദയ സംബന്ധമായ രോഗങ്ങളിൽ നിന്നും രക്ഷ നേടാനും മികച്ചൊരു പഴമാണ്.

കസ്റ്റാർഡ് ആപ്പിൾ എന്നും സീതപ്പഴം അറിയപ്പെടുന്നുണ്ട് .നാരുകളും വൈറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുള്ള ഈ അസാധാരണ പഴം പ്രതിരോധശേഷി വർധിപ്പിക്കാനും വീക്കം കുറയ്ക്കാനും അതുപോലെ ഹൃദയത്തിന്റെയും കണ്ണിന്റെയും ആരോഗ്യത്തിനും വളരെയധികം സഹായിക്കും.

seethappazham

 വിറ്റാമിനുകളും പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ഉൾപ്പെടെ വിവിധ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുകയും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളിൽ ഊർജ്ജ നില നിലനിർത്താൻ സഹായിക്കുകയും ചെയ്യും

സീതപ്പഴം കഴിക്കുന്നത് വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളായ നേർത്ത വരകളേയും പാടുകളെയും ചർമ്മത്തിലുണ്ടാകുന്ന ചുളിവുകളേയും കുറയ്ക്കുന്നതിന് സഹായിക്കുന്നു.

സീതപ്പഴത്തിന് കാൻസറിനെതിരെ പോരാടാനുള്ള പ്രത്യേക കഴിവുണ്ട്. ഈ പഴത്തിലെ ഫ്ലേവനോയ്ഡ് സംയുക്തങ്ങളായ കാറ്റെച്ചിൻ, എപികാടെക്കിൻ എന്നിവയൊക്കെ കാൻസർ കോശങ്ങളുടെ വളർച്ചയെ തടഞ്ഞ് നിർത്തും. സീതപ്പഴം പതിവായി കഴിക്കുന്നത് വഴി ആമാശയത്തിലും വൻകുടലിലും ഉണ്ടാവുന്ന കാൻസറിനുള്ള സാധ്യത കുറയ്ക്കും.

sithappazham

സീതപ്പഴത്തിൽ മഗ്നീഷ്യത്തിന്റെ അളവ് ഉയർന്ന നിലയിലായതിനാൽ ഇവ നമ്മുടെ ശരീരത്തിൽ ജലാംശത്തെ സന്തുലിതമായി നിലനിർത്തുന്നു. ഇതുവഴി സന്ധിവാതത്തിന്റെ ലക്ഷണങ്ങളെ കുറയ്ക്കാനും സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം പേശികളിൽ അനുഭവപ്പെടുന്ന ബലഹീനതകൾക്കെതിരെ പോരാടുന്നു.

Tags