കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ സൗജന്യ നെഞ്ചെരിച്ചില്‍ പരിശോധന ക്യാമ്പ് 12 മുതൽ

kannur mims

 കണ്ണൂര്‍ : വിട്ടുമാറാത്ത നെഞ്ചെരിച്ചില്‍ അനുഭവിക്കുന്നവര്‍ക്കായി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ സൗജന്യ നെഞ്ചെരിച്ചില്‍ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. തുടര്‍ച്ചയായി നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നവര്‍, ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെടുന്നര്‍, അസിഡിറ്റി, ഗ്യാസ്ട്രിക് സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ എന്നിവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം.

tRootC1469263">

കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ഗ്യാസ്‌ട്രോഇന്റസ്‌റ്റൈൗനല്‍ സയന്‍സസ്, ഹെപ്പറ്റോളജി & അഡ്വാന്‍സ്ഡ് എന്‍ഡോസ്‌കോപ്പിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പില്‍ വിദഗ്ദ്ധ ഗ്യാസ്‌ട്രോ ഡോക്ടര്‍മാരുടെ സൗജന്യ പരിശോധന ലഭ്യമാകും. ഇതിന് പുറമെ ലാബ്, റേഡിയോളജി സേവനങ്ങള്‍ക്ക് 30% ഇളവും, സൗജന്യ രജിസ്‌ട്രേഷനും ലഭ്യമാവുകയും ചെയ്യും. 

ജനുവരി 12 മുതല്‍ 31 വരെ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാൻ മുൻകൂട്ടിയുള്ള ബുക്കിങ് നിർബന്ധമാണ്. ബുക്കിങ് ചെയ്യുവാന്‍ 6235000532, 9562067000 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Tags