നാൽപത് കഴിഞ്ഞവർ ഡയറ്റിൽ ഉറപ്പായും ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ

diet
diet

1. ഇലക്കറികൾ

അസ്ഥികളുടെ സാന്ദ്രത, ഹൃദയാരോഗ്യം, വൈജ്ഞാനിക പ്രവർത്തനം എന്നിവയെ പിന്തുണയ്ക്കുന്ന പോഷകങ്ങളായ കാത്സ്യം, മഗ്നീഷ്യം, ഫോളേറ്റ്, വിറ്റാമിൻ കെ എന്നിവ അടങ്ങിയ ഇലക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തുക. നാൽപതുകളിൽ ഇവ പതിവാക്കുന്നത് ഓസ്റ്റിയോപൊറോസിസ്  സാധ്യത കുറയ്ക്കാനും സഹായിക്കും.

tRootC1469263">

2. ഫാറ്റി ഫിഷ് 

ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ളതിനാൽ, കൊഴുപ്പുള്ള മത്സ്യം ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിന് ഗുണം ചെയ്യും. 

3. ബെറി പഴങ്ങൾ 

ഓർമ്മശക്തി സംരക്ഷിക്കാനും, ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താനും ആൻറി ഓക്സിഡൻറുകൾ അടങ്ങിയ ബെറി പഴങ്ങൾ കഴിക്കുന്നത് ഗുണം ചെയ്യും. 

4. നട്സും വിത്തുകളും

പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുടെ മികച്ച ഉറവിടങ്ങളാണ് നട്സും സീഡുകളും. ഇവ 
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും, തലച്ചോറിന്റെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും.

5. ഗ്രീക്ക് യോഗർട്ട്

പ്രോട്ടീനും കാത്സ്യവും കൂടുതലുള്ള ഗ്രീക്ക് യോഗർട്ട് പേശികളുടെയും അസ്ഥികളുടെയും ആരോഗ്യത്തിന് നല്ലതാണ്. ദഹനത്തെ സഹായിക്കുന്നതും രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതുമായ പ്രോബയോട്ടിക്സുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവയും ഡയറ്റിൽ ഉൾപ്പെടുത്താം. 

6. മുഴുധാന്യങ്ങൾ

നാരുകൾ ധാരാളം അടങ്ങിയ മുഴുധാന്യങ്ങൾ  കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാര എന്നിവയുടെ അളവ് നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.  

7. ക്രൂസിഫറസ് പച്ചക്കറികൾ

നാൽപത് കഴിഞ്ഞവർ ബ്രൊക്കോളി, കാബേജ്, കോളിഫ്ലവർ പോലെയുള്ള ക്രൂസിഫറസ് പച്ചക്കറികൾ കഴിക്കുന്നതും നല്ലതാണ്. ഇവ 
ക്യാൻസർ സാധ്യത കുറയ്ക്കുന്നതിനും മികച്ച ഹൃദയാരോഗ്യത്തിനും ഗുണം ചെയ്യും. 

Tags