പനിയുളളപ്പോൾ ഈ ഭക്ഷണങ്ങൾ കഴിക്കരുതേ
Mar 17, 2025, 12:00 IST


ഇപ്പോഴത്തെ കാലാവസ്ഥ അനുസരിച്ച് നമ്മളില്‍ പലര്‍ക്കും ഇപ്പോള്‍ പനിയുടെ സീസണ്‍ ആയിരിക്കും. ജലദോഷവും മൂക്കൊലിപ്പും ചൂടുമെല്ലാംകൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മളില്‍ പലരും. പനിയുള്ളപ്പോള്‍ നമുക്ക് പ്രിയപ്പെട്ട പല ഭക്ഷണങ്ങളും ഉപേക്ഷിക്കേണ്ടി വരും. എന്നാല്‍ പനി സമയത്ത് ചില ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും കഴിക്കാന്‍ പാടില്ല.
പനിയുള്ള സമയത്ത് കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണത്തെ കുറിച്ചാണ് ചുവടെ പറയുന്നത്. പനിയുള്ളപ്പോള്‍ എരുവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. അതിനാല്‍ ഈ സമയത്ത് എരുവുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക.
എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളില്‍ ഫാറ്റ് കൂടുതലായതിനാല്‍ പനിയുള്ളപ്പോള്‍ ദഹിക്കാന്‍ സമയമെടുക്കും. അതിനാല്‍ ഇവ ഒഴിവാക്കുക. പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് പനിയുള്ളപ്പോള്‍ നല്ലത്. ഇവ ശരീരത്തിന്റെ രോഗ പ്രതിരോധശേഷി കുറയാന്‍ കാരണമാകും.
സംസ്‌കരിച്ച ഭക്ഷണങ്ങളിലും കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും പനിയുള്ളപ്പോള്‍ കഴിക്കുന്നത് ദഹനക്കേടിന് കാരണമാകും. പനിയുള്ളപ്പോള്‍ അമിതമായി കോഫി കുടിക്കുന്നതും നല്ലതല്ല. കഫീന്‍ കൂടുതല്‍ ക്ഷീണത്തിന് കാരണമാകും.
പാലും പാലുല്‍പന്നങ്ങളും പനിയുള്ളപ്പോള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇവയും ദഹിക്കാന്‍ സമയമെടുക്കും. കൊഴുപ്പുള്ള ഇറച്ചിയും പനിയുള്ളപ്പോള്‍ ദഹിക്കാന്‍ പ്രയാസമാണ്. അതിനാല്‍ ഇവയും ഈ സമയത്ത് ഒഴിവാക്കുക.

പനിയുള്ളപ്പോള്‍ മദ്യപിക്കുന്നത് നിര്‍ജ്ജലീകരണത്തിനും, രോഗ പ്രതിരോധശേഷി കുറയാനും കാരണമാകും. ഓറഞ്ച് പോലുള്ള സിട്രസ് ഫ്രൂട്ട്‌സ്, തക്കാളി തുടങ്ങിയവയിലൊക്കെ ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ ഇവയും പനിയുള്ളപ്പോള്‍ ദഹനക്കേടിന് കാരണമാകും
Tags

മലബാര്‍ കാന്‍സര്‍ സെന്ററില്‍ കാര്‍ ടി സെല്‍ തെറാപ്പി വിജയം: രാജ്യത്ത് കാര്‍ ടി സെല്‍ തെറാപ്പി നല്കുന്ന രണ്ടാമത്തെ സര്‍ക്കാര്‍ സ്ഥാപനം
തിരുവനന്തപുരം: മലബാര്‍ കാന്‍സര്‍ സെന്റര്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആന്റ് റീസര്‍ച്ചില്‍ കാര്‍ ടി സെല്‍ തെറാപ്പിയില്‍ (CAR T Cell Therapy) അഭിമാനകരമായ നേട്ടം കൈവര