കരുത്തും തടിയും ഒരേപോലെ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണക്കൂട്ടുകൾ
"ആരോഗ്യകരമായ ശരീരഭാരം എന്നത് സൗന്ദര്യത്തിന്റെ മാത്രമല്ല, ആത്മവിശ്വാസത്തിന്റെയും അടയാളമാണ്. ജിമ്മിലെ കഠിനാധ്വാനം ഫലം കാണണമെങ്കിൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ഭക്ഷണത്തിലൂടെ ലഭിക്കണം. അശാസ്ത്രീയമായ രീതിയിൽ തടി കൂട്ടുന്നതിനേക്കാൾ പ്രധാനം പോഷകസമൃദ്ധമായ ഭക്ഷണത്തിലൂടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതാണ്. മെലിഞ്ഞ ശരീരം മാറി ദൃഢത കൈവരിക്കാൻ സഹായിക്കുന്ന ചില ഭക്ഷണക്കൂട്ടുകളെ പരിചയപ്പെടാം.
വണ്ണം വയ്ക്കാൻ ആഗ്രഹമുണ്ടെങ്കിൽ ആദ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് ചോറ്. ഒരു കപ്പ് വേവിച്ച അരിയിൽ (വൈറ്റ് റൈസ്) 204 കാലറിയും 44 ഗ്രാം അന്നജവും (carbs) വളരെ െചറിയ അളവിൽ കൊഴുപ്പും ഉണ്ട്. ചോറിനൊപ്പം നിങ്ങൾക്കിഷ്ടപ്പെട്ട കറികൾ കൂടി കഴിക്കാം.
അന്നജവും കൊഴുപ്പും കാൽസ്യവും ധാരാളം അടങ്ങിയ പാൽ, കേസിനി (casein)ന്റെയും വേ പ്രോട്ടീനിന്റെയും മികച്ച ഉറവിടമാണ്. വെയ്റ്റ് ലിഫ്റ്റിങ്ങിനൊപ്പം പശുവിൻ പാൽ കുടിക്കുന്നത് പേശീവളർച്ചയ്ക്ക് സഹായിക്കുമെന്ന് 2018 ൽ നടത്തിയ ഒരു പഠനം പറയുന്നു. ജിമ്മിൽ പോയശേഷം ദിവസവും ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് നല്ലതാണ്.
ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ പഴമാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. ഒരു വലിയ പഴത്തിൽ 365 കാലറിയുണ്ട്. ഇതിൽ 30 ഗ്രാം കൊഴുപ്പും 17 ഗ്രാം നാരുകളും അടങ്ങിയിട്ടുണ്ട്. വെണ്ണപ്പഴം ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കൂടാൻ ആഗ്രഹിക്കുന്നവർക്ക് നല്ലതാണ്.
ശരീഭാരം കൂട്ടുന്നതിൽ പ്രഭാതഭക്ഷണത്തിന് വലിയ പങ്കുണ്ട്. സിറിയലുകൾ ആണ് രാവിലെ കഴിക്കുന്നത് എങ്കിൽ പ്രത്യേകിച്ചും ഗുണകരമാണ്. ഒരു കപ്പ് വേവിച്ച ഓട്മീലിൽ 150 കാലറിയുണ്ട്. അതിൽ പാല് ചേർത്താൽ മികച്ച ഒരു പ്രഭാതഭക്ഷണമായി. കാലറി ഇനിയും കൂടണമെങ്കിൽ ഇതിലേക്ക് നട്സും സീഡ്സും ചേർക്കാവുന്നതാണ്.
.jpg)

