ഉത്കണ്ഠ കുറയ്ക്കാനും മാനസികാരോഗ്യത്തിനായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

google news
egg

ഒന്ന്... 

നേന്ത്രപ്പഴം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന 'ട്രിപ്റ്റോഫാന്‍' എന്ന 'സെറട്ടോണിന്‍' ഉത്പാദനത്തെ പരിപോഷിപ്പിക്കുന്നു. ഇത് മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകമാണ്. അതിനാല്‍ നേന്ത്രപ്പഴം പതിവായി കഴിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

രണ്ട്... 

മുട്ടയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീന്‍ ധാരാളം അടങ്ങിയ മുട്ടയിലും  'ട്രിപ്റ്റോഫാന്‍' അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ട പതിവായി കഴിക്കുന്നതും മനസ്സിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

മൂന്ന്...

ഗ്രീന്‍ ടീ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവയും മാനസികാരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. 

നാല്...

ഡാര്‍ക്ക് ചോക്ലേറ്റാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ഇവ സ്ട്രെസ് കുറയ്ക്കാനും ഉത്കണ്ഠയെ തടയാനും മാനസികാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

അഞ്ച്...

ഭക്ഷണത്തില്‍ മഞ്ഞള്‍ ഉള്‍പ്പെടുത്തുന്നത് മാനസികാരോഗ്യത്തിന് നല്ലതാണ്. മഞ്ഞളിലടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ ആണ് ഇതിന് സഹായിക്കുന്നത്. ഇത് ഓര്‍മ്മശക്തിയെ പരിപോഷിപ്പിക്കുകയും വിഷാദം, ഉത്കണ്ഠ പോലുള്ള മാനസിക വിഷമതകളെ ചെറുക്കുകയും ചെയ്യുന്നു.

ആറ്...

സാല്‍മണ്‍ പോലെയുള്ള ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങളും മാനസികാരോഗ്യത്തിന് നല്ലതാണ്.  ഇവ തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. 

ഏഴ്...

നട്സ് ആണ് ഏഴാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ഇവയിലടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ഫൈബറും വിറ്റാമിന്‍- ഇയും മഗ്നീഷ്യവും തലച്ചോറിന്‍റെ ആരോഗ്യത്തെ കാത്തുസൂക്ഷിക്കുന്നു. 

എട്ട്...

ചിയ സീഡ്സ് അഥവാ ചിയ വിത്തുകള്‍ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടക്കം പ്രോട്ടീനുകളുടെയും മിനറലുകളുടെയും കലവറയാണ് ഇവ. അതിനാല്‍ ചിയ സീഡുകള്‍ കഴിക്കുന്നതും മാനസികാരോഗ്യത്തിന് ഗുണം ചെയ്യും. 

Tags