ഈ ഭക്ഷണങ്ങൾ കഴിക്കൂ, ചർമ്മം സുന്ദരമാകും
പാടുകളും പൊട്ടലുകളും ഇല്ലാത്ത തിളങ്ങുന്ന ചർമം ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല .ഒരു ചെറിയ മുഖക്കുരുവിനു തന്നെ വേവലാതിപ്പെടുന്നവരാണ് നമ്മളിൽ പലരും .പല വഴികളും പരീക്ഷിച്ചു മടുക്കാറുമുണ്ട് ,എന്നാൽ പുറമെയുള്ള പരീക്ഷണങ്ങൾ ഒരിക്കലും പൂർണമായ രീതിയിൽ ചർമത്തെ പരിപാലിക്കണമെന്നില്ല .ഉള്ളിൽ നിന്നുള്ള പോഷണം ലഭിച്ചാൽ മാത്രമേ ചർമത്തിന് തിളക്കവും മനോഹാരിതയും ലഭിക്കൂ.
ചർമ്മസംരക്ഷണത്തിന് ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.ചർമ്മം സുന്ദരമാക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇവ പതിവായി ഉപയോഗിക്കുകയാണെങ്കിൽ നിങ്ങളുടെ ചർമത്തിന് മിനുമിനുപ്പും മനോഹാരിതയും ലഭിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. അത്തരത്തിലുള്ള ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.
ബദാമിൽ വിറ്റമിൻ ഇ, മഗ്നീഷ്യം, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും ഫൈബർ ദഹനം നല്ലപോലെ നടക്കുന്നതിന് സഹായിക്കുകയും അതിലൂടെ ചർമ്മ പ്രശ്‌നങ്ങൾ അകറ്റുന്നതിനും സഹായകമാണ്.
തിളങ്ങുന്ന ചര്മത്തിന് തീർച്ചയായും കഴിക്കേണ്ട ഒന്നാണ് തണ്ണിമത്തൻ .വിറ്റാമിൻ സി ധാരാളമടങ്ങിയ തണ്ണിമത്തൻ ശരീരത്തിന് ആവശ്യമായ കൊളാജൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു, അങ്ങനെ കോശങ്ങളുടെ ഘടനയ്ക്കും രോഗപ്രതിരോധ പ്രവർത്തനത്തിനും സഹായിക്കുന്നു. വിറ്റാമിൻ സി ആരോഗ്യമുള്ള ചർമ്മത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രായം കൂടുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ആന്റിഓക്സിഡന്റുകളുടെ നല്ല ഉറവിടമാണ്ബദാം. ആന്റിഓക്സിഡന്റുകൾ ചർമ്മ കോശങ്ങളെ നാശത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ഇത് വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളായ ചുളിവുകൾ, പാടുകൾ എന്നിവയെല്ലാം ഇല്ലാതാക്കാൻ വളരെയധികം സഹായിക്കുന്നുണ്ട്.
മുഖക്കുരു കുറയ്ക്കാനും പാടുകൾ മായ്‌ക്കാനും തക്കാളി കഴിക്കുന്നത് സഹായിക്കും. മുഖക്കുരു തടയാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളായ വിറ്റാമിൻ സി, വിറ്റാമിൻ എ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ തക്കാളിയിൽ ധാരാളമുണ്ട്.
ആരോഗ്യവും സൗന്ദര്യവുമുള്ള ചർമ്മം നേടുന്നതിന് ബെറി ഇനത്തിൽ ഉൾപ്പെടുന്ന എല്ലാ പഴങ്ങളും ഒരുപോലെ മികച്ചതാണ്. ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ ബെറി പഴങ്ങൾ മുഖക്കുരു, എക്‌സിമ, അകാല വാർദ്ധക്യം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായകമാകും