കഴിക്കാം കൊളസ്‌ട്രോൾ കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ...

ഒന്ന്...
മുഴുധാന്യങ്ങള്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരുകൾ ധാരാളം അടങ്ങിയ മുഴുധാന്യങ്ങൾ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും.
രണ്ട്...
മഞ്ഞളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഔഷധ ഗുണങ്ങളുടെ പേരിൽ കാലാകാലങ്ങളായി ഉപയോഗിച്ചു വരുന്ന ഒരു പ്രധാന സുഗന്ധവ്യജ്ഞനമാണ് മഞ്ഞൾ. എൽഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ മഞ്ഞള്‍ സഹായിക്കുന്നു. മഞ്ഞളിലെ കുർക്കുമിൻ എന്ന സംയുക്തം ആണ് കൊളസ്ട്രോൾ കുറയ്ക്കാന്‍ സഹായിക്കുന്നത്.
മൂന്ന്...
കുരുമുളക് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കുരുമുളകിൽ അടങ്ങിയിരിക്കുന്ന ആന്‍റിഓക്‌സിഡന്റൽ സംയുക്തമായ പൈപ്പറിൻ ആണ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്.
നാല്...
ഉലുവയില ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഉലുവയില എൽഡിഎല്‍ അഥവാ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഒപ്പം ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
അഞ്ച്...
നട്സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ മാത്രമല്ല ഹൃദ്രോഗ സാധ്യത കുറയ്ക്കാനും നട്സുകൾ സഹായിക്കുന്നു. ആല്‍മണ്ട്, പീനട്ട്, വാള്‍നട്ട് അങ്ങനെ എല്ലാവിധത്തിലെ നട്സും കൊളസ്ട്രോള്‍ കുറയ്ക്കുന്നതാണ്.