ഗർഭകാലത്ത് കഴിക്കാം ഈ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ...

google news
pregnancy

ഫോളിക് ആസിഡ്...

ആദ്യ ത്രിമാസത്തിൽ സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട ഏറ്റവും അത്യാവശ്യമായ പോഷകം ഫോളിക് ആസിഡാണ്. ഇത് അമ്മയ്ക്കും കുഞ്ഞിനും അത്യാവശ്യമാണ്. ഗർഭാവസ്ഥയിൽ ന്യൂറൽ റൂബ് വൈകല്യങ്ങൾ തടയുന്നതിൽ ഫോളിക് ആസിഡ് അല്ലെങ്കിൽ ഫോളേറ്റ് പ്രധാന പങ്ക് വഹിക്കുന്നു.

പ്രോട്ടീൻ...

കുഞ്ഞിനും അമ്മയ്ക്കും പേശികളുടെ വളർച്ചയ്ക്ക് പ്രോട്ടീൻ അത്യാവശ്യമാണ്. ചിക്കൻ, മുട്ട, തൈര് എന്നിവ പ്രോട്ടീൻ ധാരാളമായി അടങ്ങിയ ഭക്ഷണമാണ്.

കാൽസ്യം...

കുഞ്ഞിന്റെ എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് കാൽസ്യം വളരെ പ്രധാനമാണ്. ആദ്യ ത്രിമാസത്തിൽ അമ്മ കഴിക്കുന്ന കാൽസ്യത്തിന്റെ അളവ് ഭാവിയിൽ കുഞ്ഞിന്റെ ആരോഗ്യം നിർണ്ണയിക്കും. കാൽസ്യം കുറവാണെങ്കിൽ അസ്ഥി പ്രശ്നങ്ങൾ ഉണ്ടാകുകയും പിന്നീട് ഓസ്റ്റിയോപൊറോസിസ് പോലുള്ള അസ്ഥി സംബന്ധമായ രോഗത്തിലേക്ക് നയിക്കുകയും ചെയ്യും.

ഇരുമ്പ്...

ആദ്യ ത്രിമാസത്തിൽ ഇരുമ്പ് അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുകയും വേണം. ഡോക്ടർമാരുടെ അഭിപ്രായത്തിൽ, പ്രതിദിനം 27 മില്ലിഗ്രാം ഇരുമ്പ് ശരീരത്തിലെത്തണമെന്ന് ഡോക്ടർമാർ പറയുന്നു.

വിറ്റാമിൻ സി...

വിറ്റാമിൻ സി അമ്മയ്ക്കും കുഞ്ഞിനും വളരെ പ്രധാനമാണ്. അവ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വിറ്റാമിൻ സി പ്രധാനമാണ്. എല്ലുകളുടെയും ടിഷ്യുവിന്റെയും വികസനം പ്രോത്സാഹിപ്പിക്കുകയും ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സ്ട്രോബെറി, ഓറഞ്ച്, ബ്രൊക്കോളി തുടങ്ങിയ ഭക്ഷണങ്ങളിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു.

Tags