കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍

google news
eye issue

സ്ഥിരമായി കംപ്യൂട്ടറിൽ നോക്കിയിരിക്കുമ്പോൾ കണ്ണിന് പ്രശ്‌നമുണ്ടാകുന്നത് സ്വാഭാവികമാണ്. ചില ഭക്ഷണങ്ങൾ കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കും.

മത്സ്യം...

മത്സ്യം, പ്രത്യേകിച്ച് സാൽമൺ കാഴ്ചയ്ക്ക് മികച്ചതാണ്. മത്സ്യത്തിൽ ഒമേഗ -3 കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പുകൾ ആരോഗ്യകരമായ കാഴ്ചയ്ക്ക് കാരണമാകുന്നു. മീൻ കഴിക്കുന്നത് കണ്ണുകളുടെ വരൾച്ച തടയാനും റെറ്റിന (കണ്ണിന്റെ പിൻഭാഗത്ത്) ആരോഗ്യകരമായി നിലനിർത്താനും സഹായിക്കും.

ബദാം...

ബദാം കണ്ണുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. ഇവയിൽ വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഇ പതിവായി കഴിക്കുന്നത് പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷനിൽ നിന്നും തിമിരത്തിൽ നിന്നും കണ്ണുകളെ സംരക്ഷിക്കാൻ സഹായിക്കും. ദിവസത്തിൽ ഏത് സമയത്തും ബദാം ഒരു ലഘുഭക്ഷണമായി കഴിക്കാം.

മുട്ട...

വിറ്റാമിൻ എ, ല്യൂട്ടിൻ, സിയാക്സാന്തിൻ, സിങ്ക് എന്നിവ പോലുള്ള നിങ്ങളുടെ കണ്ണുകൾക്ക് ആവശ്യമായ പോഷകങ്ങൾ മുട്ടയിലുണ്ട്. വിറ്റാമിൻ എ കണ്ണിന്റെ ഉപരിതലമായ കോർണിയയെ സംരക്ഷിക്കുന്നു. ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ ഗുരുതരമായ നേത്ര പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. സിങ്ക് റെറ്റിനയുടെ ആരോഗ്യത്തിനും രാത്രിയിൽ കണ്ണുകൾ കാണുന്നതിനും സഹായിക്കുന്നു.

കാരറ്റ്...

കണ്ണുകൾക്ക് ആരോഗ്യകരമായ മറ്റൊരു ഭക്ഷണമാണ് കാരറ്റ്. വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവയാൽ സമ്പന്നമാണ് കാരറ്റ്. വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവ കണ്ണിന്റെ ഉപരിതലത്തെ സംരക്ഷിക്കാനും കണ്ണിലെ അണുബാധയും മറ്റ് ഗുരുതരമായ നേത്രരോഗങ്ങളും തടയാനും സഹായിക്കുന്നു.

Tags