വെറും വയറ്റിൽ ഈ ഭക്ഷണങ്ങൾ കഴിക്കുന്നവരാണോ ? എങ്കിൽ സൂക്ഷിക്കണം


ഒരു ദിവസത്തിന്റെ തുടക്കത്തില്‍ നമ്മള്‍ ആദ്യം കഴിക്കുന്ന ഭക്ഷണമാണ് പ്രാതല്‍. എന്തെങ്കിലും കഴിക്കല്‍ അല്ല പ്രഭാതഭക്ഷണം. കഴിക്കുന്ന ഭക്ഷണം പോഷകസമൃദ്ധമായിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. ദിവസം മുഴുവന്‍ നമ്മെ ഊര്‍ജ്ജസ്വലരായി നിലനിര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണമായിരിക്കണം രാവിലെ കഴിക്കുന്നതെന്നതും പ്രധാനമാണ്. വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. അത് ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
tRootC1469263">ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് അസിഡിറ്റിയുള്ള ഭക്ഷണങ്ങൾ വെറും വയറ്റിൽ ഒഴിവാക്കുന്നതാണ് നല്ലത്. ഓറഞ്ച്, മുന്തിരി, നെല്ലിക്ക, നാരങ്ങ തുടങ്ങി അസിഡിറ്റിയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കണം. ഇവ കഴിച്ചാൽ, വയറുവേദന, ഗ്യാസ്, ദഹനക്കേട് എന്നിവയ്ക്ക് കാരണമാകും.

മിക്ക ആളുകളും രാവിലെ കാപ്പിയോ ചായയോ ആയിരിക്കും കുടിക്കുന്നത്. വെറും വയറ്റിൽ കട്ടൻ ചായയോ, കാപ്പിയോ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇത് അസിഡിറ്റി വർദ്ധിപ്പിക്കുകയും ആമാശയത്തെ ബാധിക്കുകയും ചെയ്യും. വെറും വയറ്റിൽ പാൽ കുടിക്കുന്നത് പോലും ചില വ്യക്തികൾക്ക് ദോഷം ചെയ്യും. തണുത്ത പാനീയങ്ങൾ, പായ്ക്ക് ചെയ്ത ജ്യൂസുകൾ, മദ്യം എന്നിവ കഴിച്ചുകൊണ്ട് ഒരു ദിവസം ആരംഭിക്കുന്നതും ഒഴിവാക്കണം. ഇത് ആരോഗ്യത്തെ ദോഷമായി ബാധിക്കുമെന്നാണ് പറയുന്നത്.
വറുത്തതും എരിവുള്ളതുമായ ഭക്ഷണങ്ങൾ ഒരിക്കലും രാവിലെ കഴിക്കരുത്. കാരണം അവ ദഹിക്കാൻ ഏറെ പ്രയാസമാണ്. ഇത് വണ്ണം കൂടുന്നതിനൊപ്പം ഗ്യാസ്, അസിഡിറ്റി എന്നിവയ്ക്കും കാരണമാകും.