അലർജിയ്ക്ക് കാരണമാകുന്ന ഭക്ഷണങ്ങൾ...

google news
alergies

ചെമ്മീൻ അലർജി...

ചെമ്മീൻ അലർജി സീഫുഡ് അലർജിയുടെ കുടക്കീഴിൽ വരുന്നു. ട്രോപോമിയോസിൻ, അർജിനൈൻ കൈനസ്, പാർവൽബുമിൻ എന്നീ പ്രോട്ടീനുകളാണ് സീഫുഡ് അലർജിയുടെ ഏറ്റവും സാധാരണമായ ട്രിഗർ.  ഇത് തിണർപ്പ്, ചൊറിച്ചിൽ, ശ്വസന പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കുന്നു.

മുട്ട അലർജി...

അലർജിക്ക് കാരണമാകുന്ന മറ്റൊരു ഭക്ഷണമാണ് മുട്ട.  മുട്ടയുടെ വെള്ളയിലും മഞ്ഞക്കരുത്തിലും വ്യത്യസ്തമായ പ്രോട്ടീൻ അടങ്ങിയിരിക്കുന്നതിനാൽ അലർജിയുണ്ടാകാൻ സാധ്യതയുണ്ട്.

പശുവിൻ പാൽ...

പശുവിൻ പാൽ അലർജിയുള്ള ആളുകൾക്ക് നീർവീക്കം, തിണർപ്പ്, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നു. അലർജിയുണ്ടെന്ന് കണ്ടെത്തിയാൽ, പശുവിൻ പാലും അതുപയോഗിച്ച് ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. പാലിലെ പ്രോട്ടീൻ ഘടകമായ കേസിൻ ആണ് അലർജിക്ക് കാരണമാകുന്നത്. പാലിലെ പഞ്ചസാര ഘടകമായ ലാക്ടോസ് അസ്വസ്ഥത ഉണ്ടാക്കാം. ഇത്തരം അലർജിയുള്ളവർ പാൽ മാത്രമല്ലാ, വെണ്ണ, നെയ്യ്, തൈര് തുടങ്ങിയ എല്ലാതരം പാലുൽപന്നങ്ങളും ഉപേക്ഷിക്കുന്നതാണ് നല്ലത്.

നിലക്കടല...

നിലക്കടല ചിലരിൽ അലർജിയ്ക്ക് കാരണമാകുന്നു. നിലക്കടലയിലെ പ്രോട്ടീൻ ഘടകങ്ങളാണ് അലർജിക്ക് കാരണമാകുന്നത്. ശുദ്ധീകരിച്ച നിലക്കടലയെണ്ണയ്ക്ക് താരതമ്യേന അലർജി കുറവാണ്. പീനട്ട് ബട്ടർ പതിവായി കഴിക്കുന്നവരുണ്ട്. പീനട്ട് ബട്ടർ ഒഴിവാക്കി പകരം ആൽമണ്ട് ബട്ടർ കഴിക്കാം.

Tags