പീരിയഡ്‌സ് സമയങ്ങളില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇതാ

pain during periods
pain during periods

സ്ത്രീകളെ സംബന്ധിച്ചിടത്തോളം പല തരത്തിലുള്ള ശാരീരിക പ്രശ്നങ്ങളും അനുഭവിക്കുന്ന ദിവസങ്ങളാണ് ആർത്തവ ദിവസങ്ങൾ .നടുവേദന, വയറുവേദന, കാലുകള്‍ക്കുണ്ടാകുന്ന മരവിപ്പ്, തലവേദന, സ്തനങ്ങള്‍ക്ക് വേദന, ഛര്‍ദ്ദി, വിഷാദം, ദേഷ്യം തുടങ്ങിയ പ്രശ്നങ്ങള്‍
 പലരിലും കാണപ്പെടാറുണ്ട് .പീരിയഡ്‌സ് സമയങ്ങളില്‍ നമ്മള്‍ പൂര്‍ണമായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളാണ് ചുവടെ പറയുന്നത് .

ആര്‍ത്തവസമയത്ത് പാല്‍ ഉല്‍പന്നങ്ങള്‍ കുറയ്ക്കുന്നത് നല്ലതാണ്, കാരണം പാലുല്‍പ്പന്നങ്ങള്‍ വയറിളക്കം, ഗ്യാസ് എന്നിവയ്ക്ക് കാരണമാകും.ആര്‍ത്തവസമയത്തെങ്കിലും ചായയും കാപ്പിയും ഒഴിവാക്കാന്‍ ശ്രമിക്കുക. ഈ പാനീയങ്ങളിലെ കഫീന്‍ ഈസ്ട്രജന്റെ അളവ് വര്‍ദ്ധിപ്പിക്കും. ഇത് മലബന്ധം ഉള്‍പ്പെടെയുള്ള PMS ലക്ഷണങ്ങളെ കൂടുതല്‍ വഷളാക്കുന്നു.

masala tea
കാര്‍ബണേറ്റഡ് പാനീയങ്ങള്‍ കുടിക്കുന്നത് വയറു വീര്‍ക്കുന്നതിനും മലബന്ധം കൂടുതല്‍ തീവ്രമാക്കുന്നതിനും കാരണമാകുമെന്നതാണ് വസ്തുത.

വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തില്‍ വീക്കം ഉണ്ടാക്കുമെന്നും ഇത് ആര്‍ത്തവ വേദനയെ കൂടുതല്‍ വഷളാക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

salt sugar

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ശരീരത്തിലെ വീക്കം വര്‍ദ്ധിപ്പിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ശരീരത്തിലെ മാനസിക വ്യതിയാനത്തിനും പിരിമുറുക്കത്തിനും ഇടയാക്കും. ഇവയെല്ലാം ആര്‍ത്തവ വേദന വര്‍ദ്ധിപ്പിക്കും.

Tags