വേനലില്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ...

summer
summer

കാപ്പി...

ചിലരുണ്ട്, ദാഹം അനുഭവപ്പെടുമ്പോള്‍ കാപ്പിയോ ചായയോ തന്നെ കഴിക്കുന്നവര്‍. ഇതൊരുപക്ഷേ ശീലത്തിന്‍റെ ഭാഗമാകാം. എങ്കിലും വേനലില്‍ വെള്ളം കുടി കുറച്ച് കാപ്പിയില്‍ അഭയം പ്രാപിക്കുന്നത് നിര്‍ജലീകരണത്തിനുള്ള സാധ്യതയൊരുക്കുന്നതാണ്.

അച്ചാര്‍...

വേനലില്‍ അധികം ഉപ്പ് അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഇവയിലെല്ലാം ഉയര്‍ന്ന അളവില്‍ സോഡിയം കാണാം. സോഡിയം നിര്‍ജലീകരണത്തിന് സാധ്യതയൊരുക്കുന്ന ഘടകമാണ്. തളര്‍ച്ച, തലകറക്കം എന്നിങ്ങനെ ഒരുപാട് അനുബന്ധപ്രശ്നങ്ങള്‍ നിര്‍ജലീകരണം മൂലമുണ്ടാകാം.

ഡ്രൈ ഫ്രൂട്ട്സ്...

ഒരുപാട് പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളതാണെങ്കിലും വേനലിന് യോജിച്ച ഭക്ഷണമല്ല ഡ്രൈ ഫ്രൂട്ട്സ്.  സ്വതവേ ചൂട് കൂടുതലുള്ള അന്തരീക്ഷ്തതില്‍ വീണ്ടും ശരീരത്തിന്‍റെ താപനില കൂടുന്നതിന് ഇവ കാരണമാകുന്നു. ഇത് അളവിലധികം അസ്വസ്ഥതയും ക്ഷീണവുമെല്ലാം തീര്‍ക്കുന്നു.

മില്‍ക്ക് ഷേയ്ക്കുകള്‍...

വേനല്‍ക്കാലത്ത് തണുത്തത് എന്തെങ്കിലും കഴിക്കാനാണ് അധികപേരും താല്‍പര്യപ്പെടുക. എന്നാലത് അല്‍പം 'ഹെല്‍ത്തി'യും 'ടേസ്റ്റി'യുമാകട്ടെ എന്ന ചിന്തയില്‍ ധാരാളം പേര്‍ മില്‍ക്ക് ഷെയ്ക്കുകള്‍ ഓര്‍ഡര്‍ ചെയ്യാറുണ്ട്. എന്നാല്‍ വേനലില്‍ മില്‍ക്ക് ഷെയ്ക്കുകള്‍ ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നതാണ് സത്യം.

കാരണം നാം പുറത്തുനിന്ന് വാങ്ങിക്കുന്ന മില്‍ക്ക് ഷെയ്ക്കുകളിലെല്ലാം വലിയ അളവില്‍ മധുരം അടങ്ങിയിരിക്കും. ഇത് നിര്‍ജലീകരണത്തിന് കാരണമായി വരാം.

എരിവ് കൂടുതലുള്ള ഭക്ഷണങ്ങള്‍...

വേനലില്‍ എരിവ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അത് ശരീരത്തിന്‍റെ താപനില കൂട്ടുകയും അസ്വസ്ഥതയും തളര്‍ച്ചയും ദഹനസംബന്ധമായ പ്രശ്നങ്ങളും നിര്‍ജലീകരണവും ഉണ്ടാക്കുകയും ചെയ്യാം.

ഗ്രില്‍ഡ് മീറ്റ്...

വേനലിന് യോജിക്കാത്ത മറ്റൊരു വിഭവമാണ് ഗ്രില്‍ഡ് മീറ്റ്. പുറത്ത് ചൂട് കൂടുതലായിരിക്കെ ശരീരത്തിന് അകത്തും ചൂട് കൂട്ടുന്നതിനും അതിലൂടെ സ്വതവേ ഗ്രില്‍ഡ് മീറ്റിനുള്ള അനാരോഗ്യകരമായ വശം തീക്ഷ്ണമാവുകയും ചെയ്യുന്നു.

ഫ്രൈഡ് ഫുഡ്സ്...

ഫ്രൈഡ് ഫുഡ്സും വേനലില്‍ അത്ര കഴിക്കുന്നത് നല്ലതല്ല. അഥ് സമൂസ, ചാട്ട്, ഫ്രൈസ് പോലുള്ള സ്നാക്സ് ആയാലും. വേനലില്‍ ഇവ ദഹനപ്രശ്നങ്ങളിലേക്ക് വഴിയൊരുക്കാനും നിര്‍ജലീകരണത്തിലേക്ക് നയിക്കാനും സാധ്യത കൂടുതലാണെന്നതിനാലാണിത്.

സോഡ...

സോഡ, അല്ലെങ്കില്‍ കുപ്പികളില്‍ വരുന്ന കാര്‍ബണേറ്റഡ് പാനീയങ്ങളും വേനലില്‍ കഴിക്കുന്നത് അത്ര നല്ലതല്ല. കാരണം ഇവയും നിര്‍ജലീകരണത്തിന് സാധ്യതയൊരുക്കുന്നതാണ്.

മദ്യം...

വേനലില്‍ മദ്യപാനവും ഒരുപിടി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്. തലവേദന, ക്ഷീണം, വായ വരണ്ടുണങ്ങുക, ശരീരത്തിന്‍റെ താപനില വര്‍ധിക്കുക എന്നീ പ്രശ്നങ്ങളെല്ലാം ഇതുമൂലമുണ്ടാകാം.

ഉപ്പ്...

നേരത്തെ സൂചിപ്പിച്ചത് പോലെ പൊതുവെ ഉപ്പ് കാര്യമായി അടങ്ങിയ ഭക്ഷണങ്ങള്‍ വേനലില്‍ കുറയ്ക്കുന്നതാണ് നല്ലത്. സോഡിയത്തിന്‍റെ അളവ് കൂടി നിര്‍ജലീകരണം സംഭവിക്കാതിരിക്കാനാണ് ഈ ജാഗ്രത.

Tags