ഭക്ഷണത്തിൽ കായം ചേർക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ അറിയാമോ ?

google news
asafoetida

സാമ്പാറും രസവും പോലെ മലയാളികളുടെ പല ഇഷ്ടരുചികളിലെയും ചേരുവയാണ് കായം(Asafoetida Powder). ഇതിന് ചില ആരോഗ്യഗുണങ്ങളുമുണ്ട്. പ്രധാനപ്പെട്ട മൂന്ന് ആരോഗ്യഗുണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ആര്‍ത്തവസംബന്ധമായ വേദന, ആര്‍ത്തവക്രമം തെറ്റുന്നത് എന്നിവ പരിഹരിക്കുന്നതിനും കായം സഹായകമാണ്. കായത്തില്‍ അതിന് ആവശ്യമായിട്ടുള്ള ചില ‘ആന്‍റി – ഇൻഫ്ളമേറ്ററി’ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

കായം ദഹനപ്രവര്‍ത്തനത്തെ നല്ലരീതിയില്‍ സ്വാധീനിക്കുന്നു. പ്രകൃത്യാ ആല്‍ക്കലൈന്‍ ആയതിനാല്‍ ഇത് അസിഡിറ്റി കുറയ്ക്കാനും സഹായിക്കുന്നു. അതായത് ഗ്യാസ്, നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്നങ്ങളെ നിയന്ത്രിക്കുന്നു.

രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിന് ഇന്‍സുലിന്‍ ഹോര്‍മോണ്‍ ആവശ്യമാണ്. ഇത് ഉത്പാദിപ്പിക്കുന്നതോ പാന്‍ക്രിയാസ് എന്ന അവയവവും ആണ്. പാന്‍ക്രിയാസിലെ കോശങ്ങളെ ഉത്തേജിപ്പിച്ചുകൊണ്ട് ഇന്‍സുലിന്‍ ഉത്പാദനം കൂട്ടാന്‍ കായത്തിന് സാധ്യമാണ്. ഇതുമൂലം ഷുഗര്‍ നിയന്ത്രിച്ചുനിര്‍ത്താനും സാധിക്കുന്നു.

ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നി കറികളില്‍ കായം ചേര്‍ത്ത് തന്നെ കഴിച്ച് ശീലിക്കാം. സാമ്പാറിലും രസത്തിലും മാത്രമല്ല, വെണ്ടയ്ക്ക- വഴുതനങ്ങ എന്നിവയെല്ലാം കൊണ്ടുള്ള കറികളിലും പരിപ്പ് പോലുള്ള പയറുവര്‍ഗങ്ങളിലും മസാല വിഭവങ്ങളിലുമെല്ലാം കായം ചേര്‍ക്കാവുന്നതാണ്.

അതുപോലെ തന്നെ തക്കാളിച്ചോറ്, ലെമണ്‍ റൈസ് പോലുള്ള വിഭവങ്ങളിലും കായം ചേര്‍ക്കാം. വളരെ മിതമായ അളവില്‍ മാത്രം ഇത് ചേര്‍ത്താല്‍ മതിയാകും. അല്ലാത്തപക്ഷം രുചിയില്‍ വലിയ വ്യത്യാസം വന്നേക്കാം.

Tags