ആവിയിൽ വേവിച്ച ഭക്ഷണത്തിന്റെ ഗുണങ്ങൾ

google news
steamed food

ആരോഗ്യകരമായ ഭക്ഷണക്രമം നമ്മുടെ ശരീരത്തിന് എല്ലാ  തരത്തിലും ഗുണരമാണ്. അതുപോലെ തന്നെ ഏതു രീതിയിലാണ് ഭക്ഷണം പാചകം ചെയ്യുന്നത് എന്നതും പ്രധാന്യമുള്ള ഒരു കാര്യമാണ്. ഏറ്റവും ആരോഗ്യകരമായ രീതിയായി കണക്കാക്കപ്പെടുന്നത് ആവിയില്‍ വേവിക്കുന്നതാണ്. പക്ഷേ എല്ലാ വിഭവങ്ങളും ഇങ്ങനെ ആവിയില്‍ വേവിക്കാൻ സാധിക്കില്ലല്ലോ! പകരം ദിവസവും ആവിയില്‍ വേവിച്ച ഭക്ഷണം ഉൾപ്പെടുത്താൻ  നമുക്ക് ശ്രമിക്കാവുന്നതാണ്. 

എണ്ണയിലും കൊഴുപ്പിലും വറുത്തതോ തിളപ്പിച്ചോ തയ്യാറാക്കുന്ന ആഹാരത്തേക്കാള്‍ എന്തുക്കൊണ്ടും നല്ലത് ആവിയില്‍ വച്ചുള്ള ഭക്ഷണമാണ്.ഭക്ഷണത്തില്‍ നിന്ന് പോഷകങ്ങള്‍ നഷ്ടപ്പെട്ട് പോകാതിരിക്കാൻ ഈ രീതി വളരെ നല്ലതാണ്. പ്രത്യേകിച്ച് പച്ചക്കറികളില്‍ നിന്ന്.

ആവിയില്‍ വേവിക്കുന്ന ഭക്ഷണങ്ങളും വേവിച്ച പച്ചക്കറികളും പഴങ്ങളും വളരെ മൃദുവാകുന്നു, അവ നിങ്ങളുടെ ശരീരത്തിന് എളുപ്പത്തില്‍ ദഹിപ്പിക്കാന്‍ സാധിക്കും. ഈ രീതിയില്‍ തയ്യാറാക്കുന്ന ഭക്ഷണങ്ങളിലെ എല്ലാ പോഷക ഗുണങ്ങളും നിങ്ങളുടെ ശരീരത്തിന് തടസ്സമില്ലാതെ ആഗിരണം ചെയ്യാന്‍ സാധിക്കും.

ആവിയില്‍ വേവിക്കുന്ന പ്രധാന സവിശേഷത, പല പച്ചക്കറികളും ഒരേ സമയം രുചി കൂടികലരാതെ ആവിയില്‍ വേവിക്കാം എന്നതാണ്. കൂടാതെ, ആവിയില്‍ വേവിച്ച പാത്രങ്ങള്‍ വൃത്തിയാക്കാന്‍ എളുപ്പമാണ്.

കൊളസ്ട്രോള്‍ വരാതിരിക്കാനുള്ള നല്ലൊരു ഹെല്‍ത്ത് ടിപ് കൂടിയാണ് ആവിയില്‍ വേവിച്ച ഭക്ഷണം പതിവാക്കുന്നത്. കൊളസ്ട്രോളുള്ളവരാണെങ്കില്‍ അത് നിയന്ത്രിക്കുന്നതിനും ഈ ഭക്ഷണരീതി സഹായിക്കും.  

 സ്റ്റീമിംഗ് രീതി എണ്ണയുടെ ഉപയോഗം ഒഴിവാക്കുന്നതിനാല്‍, ഉയര്‍ന്ന ബിപിയിലേക്കും കൊളസ്ട്രോളിലേക്കും നയിക്കുന്ന കൊഴുപ്പ് അല്ലെങ്കില്‍ പൂരിത എണ്ണകള്‍ കഴിക്കുന്നതില്‍ നിന്ന് ഒരാള്‍ക്ക് പൂര്‍ണമായും വിട്ടുനില്‍ക്കാം.

ആവിയില്‍ വേവിച്ചെടുത്ത ഭക്ഷണങ്ങൾ  , അതിന്‍റെ തനത് ഭംഗിയിലും പൂര്‍ണതയിലും ഗുണമേന്മയിലും കിട്ടുന്നു. സ്വാദും തനത് തന്നെയായിരിക്കും. 

ദഹനപ്രശ്നങ്ങള്‍ അകറ്റാനും ഭക്ഷണം ആവിയില്‍ വേവിച്ച് കഴിക്കുന്നത് ഏറെ നല്ലതാണ്. സ്പൈസസ്, എണ്ണ എല്ലാം കുറവാകുമ്പോള്‍ അത് സ്വാഭാവികമായും ദഹനത്തിന് നല്ലതായി വരുന്നു. 
 

Tags