സ്ട്രസ് കുറയ്ക്കാൻ ഈ ഭക്ഷണം കഴിക്കാം


ബ്ലൂബെറി കഴിക്കുന്നത് വളരെ നല്ലതാണ്. ഇതില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ സിയുടെ മികച്ചൊരു കലവറ കൂടിയാണിത്.
ശരീരത്തിലെ വീക്കവും സമ്മര്‍ദ്ദവും കുറയ്ക്കാന്‍ ഇത് കഴിക്കുന്നത് ഗുണം ചെയ്യും.
ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ഇത് തലച്ചോറിലെ സെറോടോണിന്റെ അളവ് കൂട്ടാന്‍ സഹായിക്കും. നല്ല മാനസികാവസ്ഥയുണ്ടാക്കാനും ഗുണം ചെയ്യും.
അവാക്കാഡോ കഴിക്കുന്നതും നല്ലതാണ്. ഇതില്‍ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അതിനൊപ്പം സമ്മര്‍ദ്ദം കുറയ്ക്കാനും ഉപകരിക്കും.
സാല്‍മണ്‍, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളും കഴിക്കുന്നതും നല്ലതാണ്. ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഇത് ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കും.
ചീര തുടങ്ങിയ ഇലക്കറികളും കഴിക്കുന്നതും നല്ലതാണ്. ഇവയിലുള്ള മഗ്‌നീഷ്യം കോര്‍ട്ടിസോളിന്റെ അളവ് നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. ബദാം, വാള്‍നട്ട്, പിസ്ത എന്നിവയില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീന്‍, നാരുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.