ഭക്ഷ്യ വിഷബാധ : പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

google news
food poison

പ്രതിരോധ മാർഗങ്ങൾ:-

* വിവാഹ സത്കാരങ്ങളിലും ആഘോഷ പരിപാടികളിലും കിണറുകളിലെ വെള്ളം ഉപയോഗിക്കുമ്പോഴും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും ഭക്ഷണം പാകം ചെയ്യുവാനും ഉപയോഗിക്കുക.

* കടകളിൽ നിന്നും ഐസ് വാങ്ങി ഉപയോഗിക്കുമ്പോൾ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്ന കമ്പനികളിൽനിന്നും മാത്രം വാങ്ങി ഉപയോഗിക്കുക.

* ശീതള പാനീയങ്ങൾ തയ്യാറാക്കുമ്പോൾ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന കമ്പനികളുടെ വെള്ളം മാത്രം ഉപയോഗിക്കുക, അല്ലെങ്കിൽ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.

* കുടിവെള്ള സ്രോതസ്സുകൾ, കിണർ, വെള്ളം ശേഖരിച്ച് വച്ചിരിക്കുന്ന ടാങ്കുകൾ തുടങ്ങിയവ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.

* തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്താതിരിക്കുക.

* കൈകൾ ആഹാരത്തിന് മുമ്പും ടോയ്ലെറ്റിൽ പോയതിന് ശേഷവും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.

* വ്യക്തി ശുചിത്വത്തിനും ഗാർഹിക  ആവശ്യങ്ങൾക്കും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മത്രം കുടിക്കാനുപയോഗിക്കുക.

* പഴങ്ങളും പച്ചക്കറികളും പലപ്രാവശ്യം കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

* തണുത്തതും പഴകിയതും തുറന്നുവച്ചതുമായ ഭക്ഷണ പദാർത്ഥങ്ങൾ, കേടുവന്ന പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.

Tags