തലമുടി കൊഴിച്ചില്‍ തടയാന്‍ ഈ അഞ്ച് ജ്യൂസുകള്‍ കുടിക്കൂ

നല്ല കട്ടിയുള്ള നീളമുള്ള തിളങ്ങുന്ന മുടി ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ലല്ലേ .പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം.
ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണം, മറ്റ് പല ബാഹ്യ ഘടകങ്ങൾ എന്നിവ കാരണം താരൻ, പിളർപ്പ്, തലയോട്ടി വരണ്ടപോവുക, മുടികൊഴിച്ചിൽ, തുടങ്ങി നിരവധി പ്രശ്‌നങ്ങൾക്ക് നമ്മുടെ മുടിക്ക് സംഭവിക്കാം. മിക്ക ആളുകളും നേരിടുന്ന ഏറ്റവും സാധാരണമായ മുടി സംരക്ഷണ പ്രശ്നം മുടി കൊഴിച്ചിൽ ആണ്.
ആരോഗ്യകരമായ ഭക്ഷണക്രമം, ശരിയായ മുടി സംരക്ഷണ ദിനചര്യകൾ, മുടി കൊഴിച്ചിൽ തടയാൻ മറ്റു പലതും തുടങ്ങി നിരവധി മാർഗങ്ങൾ ഉണ്ടെങ്കിലും, ആരോഗ്യകരമായ ചില ജ്യൂസുകൾ കഴിക്കുന്നത് അത്ഭുതങ്ങൾ സൃഷ്ടിക്കും.
ജ്യൂസ് കുടിച്ചുകൊണ്ട് മുടിയുടെ വളർച്ച വേഗത്തിലാക്കാം. മുടി വളർച്ചയ്ക്ക് സഹായകം ആകുന്ന അഞ്ച് ജ്യൂസുകളെ കുറിച്ചാണ് ഇനി പറയുന്നത് .
ഓറഞ്ച് ജ്യൂസ്
ഓറഞ്ച് ജ്യൂസ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തലമുടിയുടെ ആരോഗ്യത്തിനു വേണ്ട വിറ്റാമിന്‍ സി ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്
കാരറ്റ് ജ്യൂസ്
കാരറ്റ് ജ്യൂസ് നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെയേറെ നല്ലതാണ്. പ്രതിരോധശേഷി വർധിപ്പിക്കാനും കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദയാരോഗ്യം വർധിപ്പിക്കാനും കരളിനെ സംരക്ഷിക്കുന്നതിന് വരെ കാറ്റ് ജ്യൂസ് സഹായിക്കും.
കക്കിരിക്ക ജ്യൂസ്
കക്കിരിക്ക ജ്യൂസ് ഒരു ജലാംശം നൽകുന്ന പാനീയമാണ്, ഇതിലെ വിറ്റാമിൻ കെയുടെ സാന്നിധ്യം മുടിയുടെ പുനരുജ്ജീവനത്തിന് സഹായിക്കുന്നതാണ, കൂടാതെ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കും., അതേസമയം വിറ്റാമിൻ എ മുടി വളർച്ചയെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു.
നെല്ലിക്ക ജ്യൂസ്
നെല്ലിക്ക ജ്യൂസ് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ നെല്ലിക്ക ജ്യൂസും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
ചീര ജ്യൂസ്
വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിലുണ്ട്. ചീരയില്‍ അടങ്ങിയിരിക്കുന്ന അയേണും ബയോട്ടിനും തലമുടി വളരാന്‍ സഹായിക്കും. അതിനാല്‍ ചീര ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.