ഗ്യാസ് വന്ന് വയര്‍ വീര്‍ത്ത് ബുദ്ധിമുട്ടനുഭവപ്പെടുന്നവര്‍ക്ക് ഇത് കുടിച്ചാൽ ഉടനടിയ ആശ്വാസം

digestive problems

ഉലുവ പ്രധാന ഭക്ഷണമായി ഉപയോഗിയ്ക്കില്ലെങ്കിലും ഭക്ഷണചേരുവകളില്‍ പെട്ട ഒന്നു തന്നെയാണ്. പല ഭക്ഷണങ്ങള്‍ക്കും രുചി വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. സ്വാദ് അല്‍പം കയ്ക്കുമെങ്കിലും ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നു തന്നൊണ് ഉലുവ. ഉലുവ ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഒരേ പോലെ ഗുണകരമാണ്.

ഉലുവയിലെ ആൽക്കലോയ്ഡുകളുടെ സാന്നിധ്യമാണ് ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്നത്. ∙ ശരീരഭാരം കുറയ്ക്കാംഅമിത ശരീരഭാരം കുറയ്ക്കാൻ ആഗ്രഹമുള്ളവർ തീർച്ചയായും രാവിലെ ഉലുവയിട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്. ഉലുവ ശരീരത്തിലെ ഉപാപചയനിരക്ക് വർധിപ്പിക്കുകയും ശരീരതാപനില ഉയർത്തുകയും ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. 

ഗര്‍ഭകാലത്തും മുലയൂട്ടുന്ന അമ്മമാര്‍ക്കും ഏറെ നല്ലതാണ് ഉലുവ. ഉലുവയിലെ ഡയോസ്‌ജെനിന്‍ എന്ന ഘടകം മുലപ്പാല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും . ഗര്‍ഭപാത്രത്തിന്‍റെ ചുരുങ്ങലിനെ ഉത്തേജിപ്പിച്ച് പ്രസവം സുഗമമാക്കാന്‍ സഹായിക്കുന്നതാണ് ഉലുവ. പ്രസവവേദന കുറയ്ക്കാനും ഇത് സഹായിക്കും.

ഉലുവ വെളളം ചര്‍മത്തിനും മുടിയ്ക്കും ഏറെ നല്ലതാണ്. ചര്‍മസൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കും. മുടിയുടെ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്.

ഉലുവയിലെ ഗാലക്ടോമാനന്‍ എന്ന ഘടകം ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. ഉലുവയില്‍ സമൃദ്ധമായ പൊട്ടാസ്യം സോഡിയത്തിന്‍റെ പ്രവര്‍ത്തനത്തെ എതിരിട്ട് അമിതമായ ഹൃദയമിടിപ്പും, രക്തസമ്മര്‍ദ്ധവും നിയന്ത്രിക്കും.

ക്യാന്‍സര്‍ തടയാനുളള ശേഷി ഉലുവയ്ക്കുണ്ട്. ശരീരത്തിലെ ടോക്‌സിനുകള്‍ അകറ്റുന്നതാണ് ഒരു തരത്തില്‍ ഗുണം ചെയ്യുന്നത്. ദിവസവും വെറുംവയറ്റില്‍ ഈ വെള്ളം കുടിയ്ക്കുമ്പോള്‍ ടോക്‌സിനുകള്‍ നീക്കം ചെയ്യപ്പെടും. ഇത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും സഹായിക്കും.

രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍ ഉലുവയിട്ട വെള്ളം ഏറെ നല്ലതാണ്. ഈ വെള്ളം ദിവസവും കുടിയ്ക്കുന്നത് പ്രമേഹത്തില്‍ നിന്നും സംരക്ഷണം നല്‍കും.

തടി കുറയാനുള്ള നല്ലൊരു വഴിയാണ് ഉലുവയിട്ട വെള്ളം വെറുംവയറ്റില്‍ കുടിയ്ക്കുന്നത്. ഇതില്‍ ലേശം തേനും നാരങ്ങാനീരും ചേര്‍ത്താല്‍ ഗുണം ഇരട്ടിയ്ക്കും. തേനും നാരങ്ങാനീരും തടി സ്വാഭാവികമായി കുറയ്ക്കുന്ന ഒന്നാണ്. ഉലുവയിലെ ഫൈബര്‍ ദഹനത്തിലും കൊഴുപ്പു പുറന്തള്ളാനുമെല്ലാം സഹായകമാണ്. ഇതിലെ ലയിക്കുന്ന സ്വഭാവിക ഫൈബര്‍ വയറ്റിലെത്തുന്നത് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

ദഹനപ്രശ്‌നങ്ങള്‍ക്ക് ഏറെ നല്ലതാണ് ഉലുവ. ഇതിലെ ഫൈബര്‍ നല്ല തീരിയില്‍ ദഹനം നടക്കാന്‍ സഹായിക്കും.

ഉലുവ വെള്ളം കുടിയ്ക്കുന്നത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കു നല്ലൊരു പരിഹാരമാണ്. അസിഡിറ്റിയും ഗ്യാസുമെല്ലാം മാറും.ഗ്യാസ് വന്ന് വയര്‍ വീര്‍ത്ത് ബുദ്ധിമുട്ടനുഭവപ്പെടുന്നവര്‍ക്ക് ഉടനടിയ ആശ്വാസം നല്‍കുന്ന വിദ്യയാണിത്. 

കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് വറുത്ത ഉലുവയിട്ടു തിളപ്പിച്ച വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത്. ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല, നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കൂട്ടാനും ഉലുവയിട്ട വെള്ളം സഹായിക്കും.

Tags