ഉലുവ കൊണ്ട് മുടി കൊഴിച്ചില്‍ തടയാം

google news
uluva
ഉലുവയിലെ അമിനോ ആസിഡുകളാണ് തലമുടി വളര്‍ച്ചയ്ക്കു സഹായിക്കുന്നത്.

തലമുടി കൊഴിച്ചില്‍ അകറ്റാനും തലമുടിയുടെ വളർച്ചയ്ക്കും ഉലുവ നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.  മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഗുണങ്ങൾ ഉലുവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. താരനെ തടയാനും തലമുടി വളരാനും ഉലുവ മികച്ചതാണ്.

 ഉലുവയിലെ അമിനോ ആസിഡുകളാണ് തലമുടി വളര്‍ച്ചയ്ക്കു സഹായിക്കുന്നത്. ഇതിനായി ഒരു കപ്പ് ഉലുവ വെള്ളത്തിലിട്ട് ഒരു രാത്രി കുതിരാൻ അനുവദിക്കുക. രാവിലെ ഇത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി ശിരോചർമ്മത്തിൽ പുരട്ടാം. 45 മിനിറ്റിന് ശേഷം തലമുടി കഴുകാം. താരനും മുടികൊഴിച്ചിലും മാറാന്‍ ഈ ഹെയര്‍ മാസ്ക് സഹായിക്കും.

Tags