കാല്‍പ്പാദത്തിലെ വിണ്ടുകീറല്‍ ഇല്ലാതാക്കാന്‍

google news
asfg


നമ്മുടെ ചർമ്മം, മുഖം, കൈകൾ, മുടി എന്നിവയെ വളരെയധികം ശ്രദ്ധിക്കുന്നതിനുള്ള ശ്രമത്തിൽ, പരമാവധി പരിചരണം ആവശ്യമുള്ള ഒരു ഭാഗം നമ്മൾ പൊതുവെ കണ്ടില്ലെന്ന് നടിക്കുന്നു, നമ്മുടെ കാൽപാദങ്ങൾ! എണ്ണ ഗ്രന്ഥികളില്ലാത്തതിനാൽ കാലിലെ ചർമ്മം മിക്കവാറും വരണ്ടതാണ്. വേനൽക്കാലത്ത്, ഏറ്റവും സ്റ്റൈലിഷ് ഫ്ലിപ്പ് ഫ്ലോപ്പ് ചെരുപ്പുകൾ ധരിക്കാൻ നമ്മൾ ആഗ്രഹിക്കുമ്പോൾ, സൂര്യന്റെ ചൂട്, അഴുക്ക്, മലിനീകരണം എന്നിവയേറ്റ് കാൽപ്പാദങ്ങൾക്ക് കൂടുതൽ കേടുപാടുകൾ സംഭവിക്കുന്നു. അതോടൊപ്പം, പരിചരണക്കുറവും കുറഞ്ഞ ജലാംശവും മൂലം കാൽപ്പാദങ്ങളുടെ അവസ്ഥ കൂടുതൽ വഷളാകുന്നു.കാല്‍പ്പാദത്തിലെ വിണ്ടുകീറല്‍ ഇല്ലാതാക്കാന്‍ ഈ കാര്യങ്ങൾ ചെയ്യൂ.

കാല്‍പ്പാദം പത്ത് മിനുട്ട് സമയം നാരങ്ങ നീരില്‍ മുക്കി വെയ്ക്കുക. ആഴ്ചയില്‍ ഒരു തവണ വീതം ഫലം കാണുന്നത് വരെ ഇത് തുടരുക. കട്ടികുറഞ്ഞ പ്രകൃതിദത്ത ആസിഡായ നാരങ്ങാനീര് മൃതവും വരണ്ടതുമായ ചര്‍മ്മത്തെ വിഘടിപ്പിക്കാനും നീക്കം ചെയ്യാനും സഹായിക്കും.

പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കാന്‍ വെജിറ്റബിള്‍ ഓയില്‍ നല്ലതാണ്. വെജിറ്റബിള്‍ ഓയില്‍ കാലുകള്‍ കഴുകിയുണക്കിയ ശേഷം പുരട്ടുക. ഇത് നന്നായി തേച്ചതിന് ശേഷം കട്ടിയുള്ള സോക്‌സ് ധരിക്കുക. രാത്രി മുഴുവന്‍ ഇത്തരത്തില്‍ തുടരുന്നത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കുന്നു.വാഴപ്പഴം പള്‍പ്പ് രൂപത്തിലാക്കി കാലിലെ വിണ്ടുകീറിയ ഭാഗത്ത് തേക്കുക. പത്ത് മിനുട്ട് കഴിഞ്ഞ് ഇത് കഴുകി വൃത്തിയാക്കുക.

ഈ മാര്‍ഗ്ഗം ദിവസേന ചെയ്യുക. ഇത് പാദം വിണ്ടു കീറുന്നത് തടയുന്നു. കാല്‍ ബക്കറ്റ് വെള്ളമെടുത്ത് അതില്‍ ഒരു നാരങ്ങ പിഴിയുക. പാദം അതിലിറക്കി വെച്ച് കുതിര്‍ത്തതിന് ശേഷം പ്യുമിക് സ്‌റ്റോണ്‍ ഉപയോഗിച്ച് ഉരച്ച് കഴുകുക. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യണം. ഇത് പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കുന്നു.
 

Tags