ഫാറ്റി ലിവർ രണ്ടാഴ്ച കൊണ്ട് കുറയ്ക്കാം

fatty liver
fatty liver

കൃത്യമായ ഡയറ്റിലൂടെയും ജീവിതശൈലികളിലൂടെയും ഫാറ്റി ലിവർ  മാറ്റിയെടുക്കാൻ സാധിക്കും. നിത്യമുള്ള ഭക്ഷണത്തിനൊപ്പം ഈ പാനീയങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തിയാൽ അത് കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

ഇഞ്ചിചായ

ഇഞ്ചിയിൽ അടങ്ങിയിട്ടുള്ള ജിഞ്ചറോൾ മെറ്റബോളിസത്തെയും ദഹനത്തെയും സഹായിക്കുന്ന ഒന്നാണ്. ഇഞ്ചിച്ചായ നിത്യവും കുടിക്കുന്നത് കരളിലെ ഫാറ്റ് ഇല്ലാതാക്കുകയും നീർക്കെട്ട് കുറയ്ക്കുകയും ചെയ്യും.

tRootC1469263">

ഗ്രീൻ ടീ

ആന്റിഓക്‌സിഡന്റ്‌സ് ധാരാളമടങ്ങിയിട്ടുള്ളതാണ് ഗ്രീൻ ടീ. കരളിന്റെ പ്രവർത്തനത്തെ ഇത് മെച്ചപ്പെടുത്തും. 2-3 കപ്പ് ഗ്രീൻ ടീ പതിവായി കുടിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കുകയും കരളിനെ ശുദ്ധീകരിക്കുകയും ചെയ്യും. ഒപ്പം സ്വാഭാവികമായ ഫാറ്റ് കുറയുന്നതിനും സഹായിക്കും.

കറ്റാർവാഴ ജ്യൂസ്

നീർക്കെട്ട് കുറയ്ക്കാനും കരളിനെ സുഖപ്പെടുത്താനും കഴിവുള്ളതാണ് കറ്റാർവാഴ. ഇതിൽ അടങ്ങിയിരിക്കുന്ന എൻസൈമുകൾ ദഹനം മെച്ചപ്പെടുത്തുന്നതിനും ഫാറ്റ് കുറയ്ക്കാനും സാധിക്കും. ഇത് പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുകയാണെങ്കിൽ ഫാറ്റി ലിവറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കുറയും.

കാപ്പി

കട്ടൻകാപ്പി കുടിക്കുന്നത് ലിവറിലെ എൻസൈം ലെവൽ കുറച്ച് ഫാറ്റി ലിവറുമായി ബന്ധപ്പെട്ട വെല്ലുവിളി കുറയ്ക്കുന്നതിന് സഹായിക്കും.

നെല്ലിക്ക ജ്യൂസ്

നെല്ലിക്കയിൽ ധാരാളം വിറ്റമിൻ സിയും ആന്റിഓക്‌സിഡന്റ്‌സും അടങ്ങിയിട്ടുണ്ട്. അത് ഒരു പരിധി വരെ കരളിനെ സംരക്ഷിക്കുന്നതാണ്. നിത്യവും രാവിലെ കുടിക്കുന്നത് കരളിന് സംരക്ഷണ കവചം പോലെ പ്രവർത്തിക്കും.
 

Tags