കശുവണ്ടിയിലെ വ്യാജനെ ഇങ്ങനെ തിരിച്ചറിയാം
Nov 10, 2024, 10:55 IST


നിറം പരിശോധിച്ചാൽ കശുവണ്ടി എങ്ങനെയുള്ളതാണെന്ന് തിരിച്ചറിയാൻ ഒരുപരിധി വരെ സാധിക്കും. യഥാർത്ഥ കശുവണ്ടിയുടെ നിറം വെള്ളയാണ്. പാടുകളും കറുപ്പും ദ്വാരങ്ങളുമുള്ള കശുവണ്ടി വാങ്ങാതിരിക്കുക.
ഒരു ഇഞ്ച് നീളവും അൽപ്പം കട്ടിയേറിയതുമാണ് കശുവണ്ടിയെങ്കിൽ സുരക്ഷിതമാണ്. കാരണം ഏറിയ പങ്കും ഈ വലുപ്പത്തിലാണ് ലഭിക്കുക
യഥാർത്ഥ കശുവണ്ടിക്ക് അൽപം മധുരമുണ്ടായിരിക്കും. ചവയ്‌ക്കുമ്പോൾ അവ പെട്ടെന്ന് പൊടിഞ്ഞ് പോവുകയും ചെയ്യും. എന്നാൽ മായം കലർന്നിട്ടുണ്ടെങ്കിൽ കശുവണ്ടി ചവയ്‌ക്കുമ്പോൾ പശിമ അനുഭവപ്പെടും. ഭാരവും കൂടുതലായിരിക്കും
tRootC1469263">
മണത്ത് നോക്കിയാലും കശുവണ്ടിയിലെ മായം അറിയാം. യഥാർത്ഥ കശുവണ്ടിക്ക് നേരിയ ഗന്ധമുണ്ട്. എണ്ണയുടെ മണമാണെങ്കിൽ അത് വ്യാജനായിരിക്കും
ശുദ്ധജലത്തിൽ കശുവണ്ടി ഇട്ട് നോക്കുക. വെള്ളത്തിൽ മുങ്ങുകയാണെങ്കിൽ ശുദ്ധമാണെന്ന് തിരിച്ചറിയാം. എന്നാൽ വെള്ളത്തിൽ പൊങ്ങി കിടക്കുകയാണെങ്കിൽ മായം കലർന്നതാകും
