മുഖത്തെ ചുളിവുകൾ മാറാൻ സിമ്പിൾ ഫേസ് പാക്കുകൾ

google news
face


നമ്മളിൽ പലരും നമുക്ക് തോന്നുന്നതിലും പ്രായം തോന്നിക്കുന്നതിനെക്കുറിച്ച് ആശങ്കാകുലരാണ്. അതുകൊണ്ടാണ് ചില ഫേസ് ക്രീമുകളും ഫേഷ്യലുകളും നാം ചെയ്യുന്നത്. ചർമ്മത്തെ ചെറുപ്പമായി നിലനിർത്താനും ചുളിവുകൾ കുറയ്ക്കാനും സഹായിക്കുന്ന എളുപ്പത്തിൽ ഉണ്ടാക്കാവുന്ന നിരവധി ഫേസ് പാക്കുകൾ ഉണ്ട്. ചുളിവുകൾ അകറ്റാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ചില ഫേസ് പാക്കുകൾ‌ പരിചയപ്പെടാം.
 

അവോക്കാഡോ പേസ്റ്റ് ഒരു ടേബിൾസ്പൂൺ തേനിൽ കലർത്തി മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കുക. ഈ പാക്ക് 15 മിനുട്ട് മുഖത്തിട്ട ശേഷ ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക. തേനിന്റെ ആൻറി ബാക്ടീരിയൽ ഗുണങ്ങളും ചർമ്മത്തെ മിനുസപ്പെടുത്താനുള്ള കഴിവും അവോക്കാഡോയുടെ സമ്പന്നമായ ആന്റിഓക്‌സിഡന്റും ആരോഗ്യകരമായ കൊഴുപ്പും മികച്ച ഫലം നൽകുന്നു.അശ്വഗന്ധ അടങ്ങിയ ഫേസ് പാക്ക് ഉപയോഗിക്കുന്നത് നേർത്ത വരകളും ചുളിവുകളും കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഉള്ളതിനാൽ ചുളിവുകൾ കുറയ്ക്കാൻ ഇത് സഹായിക്കും. രണ്ട് ടീസ്പൂൺ അശ്വഗന്ധ പൊടി, ഒരു ടേബിൾ സ്പൂൺ തേൻ, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ, ഒരു മുട്ടയുടെ വെള്ള എന്നിവ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. ഇത് വിവിധ ചർമ്മപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കും.


മുട്ടയുടെ വെള്ളയും ഒരു ടേബിൾ സ്പൂൺ നാരങ്ങ നീരും ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം 15 മിനുട്ട്  മുഖത്തിടുക. മുട്ടയുടെ വെള്ള ഉപയോഗിച്ച് ചുളിവുകളും അയഞ്ഞ ചർമ്മവും കുറയ്ക്കാം. നാരങ്ങ നീര് ഉപയോഗിച്ച് ചർമ്മത്തിന്റെ മൊത്തത്തിലുള്ള രൂപം മെച്ചപ്പെടുത്താം.

രണ്ട് ടേബിൾസ്പൂൺ ഓട്‌സ് പൊ‌ടിച്ചതും രണ്ട് ടേബിൾസ്പൂൺ പ്ലെയിൻ തൈരുമായി യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. 20 മിനുട്ടിന് ശേഷം മുഖം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. ഓട്‌സ് ചർമ്മത്തെ ലോലമാക്കുന്നു. അതേസമയം തൈരിലെ ലാക്റ്റിക് ആസിഡിന്റെ ഉള്ളടക്കം പുറംതള്ളുകയും ഹൈഡ്രേറ്റ് ചെയ്യുകയും ചെയ്യുന്നു.
 

ഒരു പഴുത്ത ഏത്തപ്പഴം ഒരു ടേബിൾ സ്പൂൺ തേനുമായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ശേഷം മുഖം കഴുത്തിലുമായി ഇടുക. നന്നായി ഉണങ്ങിയ ശേഷം ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക. വാഴപ്പഴത്തിലെ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ചർമ്മത്തെ പോഷിപ്പിക്കാനും ജലാംശം നൽകാനും സഹായിക്കുന്നു.
 

Tags